കാലിഫോര്‍ണിയ: പൂര്‍ണമായും സൗരോര്‍ജം ഉപയോഗിച്ച് ലോകത്തിന്‍െറ അംഗീകാരം നേടിയ സോളാര്‍ ഇംപള്‍സ്-2 മറ്റൊരു ചരിത്രയാത്ര തുടങ്ങി. ഉത്തര അത്ലാന്‍റിക് സമുദ്രം കടന്ന് സ്പെയിനിലേക്കുള്ള യാത്രയാണ് പുതുചരിത്രമാവുക. തിങ്കളാഴ്ച ഇന്ത്യന്‍സമയം ഉച്ചക്ക് 12 മണിക്ക് ന്യൂയോര്‍ക്കിലെ ജോണ്‍ എഫ്. കെന്നഡി വിമാനത്താവളത്തില്‍നിന്ന് പുറപ്പെട്ട് 90 മണിക്കൂര്‍ എടുത്താണ് സ്പെയിനിലെ സെവിയ്യയില്‍ എത്തുക. സ്വിറ്റ്സര്‍ലന്‍ഡ് സ്വദേശിയായ ബെര്‍ട്രാന്‍ഡ് പിക്കാര്‍ഡ് ആണ് വൈമാനികന്‍. 2015 മാര്‍ച്ച് ഒമ്പതിന് അബൂദബിയില്‍നിന്ന് തുടങ്ങിയ യാത്രയുടെ 15ാംഘട്ട പറക്കലാണിത്. ഞായറാഴ്ച തുടങ്ങാന്‍ നിശ്ചയിച്ചിരുന്ന യാത്ര പ്രതികൂല കാലാവസ്ഥമൂലം വൈകുകയായിരുന്നു.
72 മീറ്റര്‍ നീളമുള്ള വിമാനച്ചിറകില്‍ ഘടിപ്പിച്ചിട്ടുള്ള 17,000 സോളാര്‍ സെല്ലുകളിലൂടെയാണ് വിമാനം പറക്കാന്‍ സൂര്യനില്‍നിന്നുള്ള ഊര്‍ജം ശേഖരിക്കുന്നത്. സൗരോര്‍ജത്തിന്‍െറ സാധ്യതകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് സോളാര്‍ ഇംപള്‍സ് യാത്രയുടെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.