തോക്കു നിയന്ത്രണമാവശ്യപ്പെട്ട് യു.എസ് കോണ്‍ഗ്രസില്‍ ഇരിപ്പുസമരം

ന്യൂയോര്‍ക്: തോക്ക് നിയന്ത്രിക്കണമെന്ന പ്രമേയങ്ങള്‍ പാസാക്കുന്നതില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ യു.എസിലെ ഡെമോക്രാറ്റ് മേധാവികള്‍ പ്രതിനിധി സഭാഹാളില്‍ കുത്തിയിരിപ്പു സമരം നടത്തി. 40തോളം അംഗങ്ങളാണ് ഹൗസ് ഓഫ് റെപ്രസന്‍േററ്റിവ് ചേംബറിന്‍െറ തറയിലിരുന്ന് പ്രതിഷേധിച്ചത്. പൗരാവകാശങ്ങള്‍ക്കുവേണ്ടി പ്രവൃത്തിച്ച് പരിചയസമ്പന്നനായ ജോണ്‍ ലെവിസ് പ്രതിഷേധത്തിന് നേതൃത്വം നല്‍കി. തോക്കു നിയന്ത്രണ നിയമം യാഥാര്‍ഥ്യമാക്കുന്നതിനുള്ള വഴികള്‍ തേടേണ്ട സമയമാണിതെന്നും അക്കാര്യത്തില്‍ നടപടികളെടുക്കുന്നതുവരെ സമരം ലെവിസ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.