ദ ഇന്‍ഡിപെന്‍്റന്‍്റ് ഇനി ചരിത്രം

ലണ്ടന്‍: ബ്രട്ടീഷ് പത്രപ്രവര്‍ത്തന ചരിത്രത്തില്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട ദ ഇന്‍ഡിപെന്‍റൻറ്  ദിനപ്പത്രം ചരിത്രത്തിന്‍െറ ഭാഗമായി. കഴിഞ്ഞ ശനിയാഴ്ച അവസാന പ്രതിയും പുറത്തിറങ്ങിയതോടെ മൂന്നു ദശകങ്ങളായി ബ്രിട്ടന്‍െറ സാമൂഹ്യ, രാഷ്ട്രീയ മേഖലയില്‍ സജീവമായി ഇടപെട്ടുവന്ന പത്രത്തിന് താഴ് വീണു. പത്രം പൂര്‍ണമായി ഓണ്‍ലൈനിലേക്ക് വഴിമാറി.

ദിനപ്പത്രത്തിന്‍െറ രൂപ കല്‍പനയില്‍  വിപ്ലവകരമായ പരീക്ഷണങ്ങള്‍ നടപ്പാക്കിയ ഇന്‍ഡിപെന്‍റൻറ് രാഷ്ട്രീയ നിലപാടിലും അതിൻേറതായ മുദ്ര പതിപ്പിച്ചാണ് വിടവാങ്ങുന്നത്. ബ്രിട്ടന്‍െറ യു.എസ് അനുകൂല നിലപാടിന് വിരുദ്ധമായി മധ്യ-ഇടതു നിലപാടിനൊപ്പം നിന്ന  ഇന്‍ഡിപെന്‍റൻറ് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് അച്ചടി നിര്‍ത്തിവെച്ച് ഓണ്‍ലൈനിലേക്ക് ചുവടുമാറുന്നത്. തൊണ്ണൂറുകളില്‍ ബ്രിട്ടനിലെ രണ്ട് പ്രമുഖ ദിനപ്പത്രങ്ങള്‍ അമേരിക്കന്‍ മാധ്യമ പ്രഭു മര്‍ഡോക്ക് വിലക്ക് വാങ്ങുകയും പത്രത്തിന് വില കുറക്കുകയും ചെയ്തു. ഇത്  ഇന്‍ഡിപെന്‍റൻറ് പോലുള്ള പത്രങ്ങള്‍ക്ക് തിരിച്ചടിയായി. 420,000 വരെ വരിക്കാരുണ്ടായിരുന്ന പത്രത്തിന്‍െറ സര്‍ക്കുലേഷന്‍ 40,000 ആയി ചുരുങ്ങി. എണ്‍പതുകളില്‍ തുടങ്ങിയ മറ്റു പത്രങ്ങള്‍ക്കും ഇതേ ഗതിയാണ് സംഭവിച്ചത്.

ദ ഗാര്‍ഡിയന്‍ പത്രത്തെ പോലെ 2003ല്‍ യു.എസ് നടത്തിയ ഇറാഖ് അധിനിവേശത്തില്‍ ബ്രിട്ടന്‍ പങ്കെടുത്തതിനെതിരെ ശക്തമായ നിലപാടെടുത്ത പത്രമാണ് ഇന്‍ഡിപെന്‍റൻറ്. പത്രപ്രവര്‍ത്തനം തിരിച്ചറിയാനാവാത്ത വിധം മാറിപ്പോയെന്നും ദിനപ്പത്രങ്ങളും അതനുസരിച്ച് മാറേണ്ടതുണ്ടെന്നും ഇന്‍ഡിപെന്‍റൻറ് എഡിറ്റര്‍ എവ്ജനി ലെബ്ദേവ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.

ബ്രിട്ടനിലെ മൂന്ന് പ്രമുഖ പത്രപ്രവര്‍ത്തകര്‍ ചേര്‍ന്ന് 1986ല്‍ പ്രവര്‍ത്തനം തുടങ്ങിയ  ഇന്‍ഡിപെന്‍റൻറ് പത്രം ഫോട്ടോക്ക് പ്രാധാന്യം നല്‍കുന്ന മികച്ച പേജ് വിന്യാസം കൊണ്ട് ശ്രദ്ധേയമായിരുന്നു. 2005ല്‍ പാക് അധീന കശ്മീരിലുണ്ടായ ഭൂകമ്പത്തിന്‍െറ വാര്‍ത്ത എല്ലാ പത്രങ്ങളും ഒന്നാം പേജില്‍ വിന്യസിച്ചപ്പോള്‍ ദുരന്ത ബാധിതര്‍ക്ക് സഹായം സല്‍കണമെന്ന അഭ്യര്‍ഥന മാത്രമായായിരുന്നു  ഇന്‍ഡിപെന്‍റൻറിൻെറ ഒന്നാം പേജിലുണ്ടായിരുന്നത്. വാര്‍ത്താ വിന്യാസത്തിന്‍െറ പരമ്പരാഗത രീതികള്‍ തകിടം മറിക്കുന്നതായിരുന്നു ഇന്‍ഡിപെന്‍റൻറ് പത്രത്തിന്‍െറ താളുകള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.