വാഷിങ്ടൺ: നാസ കണ്ടെത്തിയ കെപ്ലർ-64എഫ് ഗ്രഹം ജലസാന്നിധ്യമുള്ളതും വാസയോഗ്യവുമാണെന്ന് ശാസ്ത്രജ്ഞർ. ഭൂമിയുടെ 40 ശതമാനത്തോളം വലിപ്പമുള്ള ഈ ഗ്രഹം 1200 പ്രകാശവർഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഗ്രഹത്തിൽ വലിയ പാറക്കെട്ടുകളും സമുദ്രങ്ങളും ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് ഗവേഷകർ പറയുന്നു.
കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകരാണ് സുപ്രധാന വിവരങ്ങൾ ലോകത്തിന് കൈമാറിയത്. പഠനത്തിന്‍റെ വിശദാംശങ്ങൾ ആസ്ട്രോബയോളജി എന്ന ഒാൺലൈൻ പ്രസിദ്ധീകരണത്തിലൂടെയാണ് പുറത്തുവിട്ടത്.
2013ലാണ് കെപ്ലർ-62എഫ് അടക്കമുള്ളവയെ സൗര്യയുഥത്തിൽ നിന്ന് നാസയുടെ കെപ്ലർ മിഷൻ കണ്ടെത്തിയത്. എന്നാൽ, ഗ്രഹത്തിന്‍റെ ഘടന, അന്തരീക്ഷം, വലിപ്പം എന്നിവ ഇതുവരെ പൂർണമായി തിട്ടപ്പെടുത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.