വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്ത് റഷ്യ തെരഞ്ഞെടുപ്പ് തടസ്സപ്പെടുത്തുന്നു –യു.എസ്

ന്യൂയോര്‍ക്: പോളിങ്ങുമായി ബന്ധപ്പെട്ട ഇ-മെയിലുകളുള്‍പ്പെടെ ഡെമോക്രാറ്റിക് നാഷനല്‍ കമ്മിറ്റിയുടെ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്ത് യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് തടസ്സപ്പെടുത്താന്‍ റഷ്യ ശ്രമം നടത്തുന്നുവെന്ന് അമേരിക്ക കുറ്റപ്പെടുത്തി. റഷ്യന്‍ സര്‍ക്കാറിന്‍െറ അനുമതിയോടെയാണ് അമേരിക്കന്‍ സ്ഥാപനങ്ങളുടെയും പൗരന്മാരുടെയും ഇ-മെയിലുകളും തെരഞ്ഞെടുപ്പ് സംബന്ധിച്ച രേഖകളും ചോര്‍ത്തിയതെന്ന് യു.എസ് സുരക്ഷാവകുപ്പും നാഷനല്‍ ഇന്‍റലിജന്‍സും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ ആരോപിച്ചു. എന്നാല്‍, ആരോപണത്തെ അസംബന്ധമെന്ന് പറഞ്ഞ് റഷ്യ തള്ളി.

ഹാക്ക് ചെയ്യപ്പെട്ട ഇ-മെയിലുകളെന്ന നിലയില്‍ ഈയിടെ ഡിസിലീക്സ്, വിക്ലീക്സ് സൈറ്റുകള്‍ പുറത്തുവിട്ട ഹാക്കിങ് രീതിയോട് പൊരുത്തപ്പെടുന്ന തരത്തിലുള്ള ശ്രമങ്ങളാണ് സര്‍ക്കാറിന്‍െറ അനുമതിയോടെ റഷ്യ നടത്തിയത്. ഇത്തരം വെളിപ്പെടുത്തലുകളെല്ലാം പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് തടസ്സപ്പെടുത്താന്‍ വേണ്ടിയാണ്. റഷ്യയുടേത് ഇത് ആദ്യത്തെ സംഭവമല്ല, നേരത്തെയും സമാനമായ തന്ത്രങ്ങള്‍ റഷ്യ യൂറോപ്പിലും യുറേഷ്യയിലും പൊതുജനാഭിപ്രായത്തെ സ്വാധീനിക്കുന്നതിനായി പയറ്റിയിരുന്നുവെന്നും അമേരിക്ക ആരോപിച്ചു.

എന്നാല്‍, അസംബന്ധമായ ആരോപണമാണ് അമേരിക്ക ഉന്നയിക്കുന്നതെന്ന പ്രതികരണമാണ് റഷ്യന്‍ പാര്‍ലമെന്‍റ് നടത്തിയത്. പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍െറ വെബ്സൈറ്റിനു നേരെ ദിനംപ്രതി പതിനായിരത്തോളം ഹാക്കര്‍മാരാണ് ആക്രമണം നടത്തുന്നത്. ഹാക്കര്‍മാരുടെ കേന്ദ്രം അമേരിക്കയാണെന്ന് തിരിച്ചറിഞ്ഞിട്ടും തങ്ങള്‍ വൈറ്റ് ഹൗസിനെ ഒരിക്കല്‍പോലും കുറ്റപ്പെടുത്തിയിട്ടില്ളെന്ന് പാര്‍ലമെന്‍റ് വക്താവ് ദിമിത്രി പെസ്കോവ് പ്രതികരിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.