ബലൂചിസ്താൻ സ്വാതന്ത്ര്യവാദത്തെ പിന്തുണക്കുന്നില്ലെന്ന് യു.എസ്

വാഷിങ്ടൺ: പാകിസ്താൻെറ ഐക്യവും സമഗ്രതയെയും ബഹുമാനിക്കുന്നതായും ബലൂചിസ്ഥാൻ സ്വാതന്ത്ര്യവാദത്തെ പിന്തുണക്കുന്നില്ലെന്നും അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മ​െൻറ്. വാർത്താസമ്മേളനത്തിനിടെ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ജോൺ കിർബിയാണ് ഇക്കാര്യം അറിയിച്ചത്. ബലൂചിസ്ഥാൻ പ്രവിശ്യയുടെ അകത്തും പുറത്തും പാക് സൈന്യം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾ സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കിർബി.

ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പാക് അധീന കാശ്മീർ, ഗിൾജിത്, ബലൂചിസ്ഥാൻ പ്രവിശ്യകളിലെ സ്ഥിതിഗതികൾ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  പ്രസംഗിച്ചിരുന്നു. തുടർന്ന്  തങ്ങളുടെ ആശങ്കകൾ പങ്കുവെച്ചതിന് ബലൂച് സമര നേതാക്കൾ മോദിക്ക് നന്ദി അറിയിക്കുകയും ചെയ്തിരുന്നു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.