കോഫി മെഷീനില്‍നിന്ന് പുക; വിമാനം തിരിച്ചിറക്കി

വാഷിങ്ടണ്‍: 223 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനം കോഫി മെഷീനില്‍നിന്ന് പുക ഉയര്‍ന്നതിനെ തുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കി. വിര്‍ജീനിയയിലെ വാഷിങ്ടണ്‍ ഡ്യൂലസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് മ്യൂണിക്കിലേക്ക് പുറപ്പെട്ട വിമാനമാണ് അപ്രതീക്ഷിതമായി ബര്‍ലിനില്‍ ഇറക്കേണ്ടി വന്നത്.
കോഫി മെഷീനില്‍നിന്ന് പുകയുയരുകയും ഇത് ഓഫ് ചെയ്യാനാവാതെ വരുകയും ചെയ്തതോടെ അപകടസാധ്യത കണക്കിലെടുത്താണ് പൈലറ്റ് അടിയന്തര നടപടിയെടുത്തത്.

ഇലക്ട്രിക് വസ്തു കത്തിയ കടുത്ത മണമുണ്ടായതാണ് വിമാനം തിരിച്ചിറക്കാന്‍ കാരണമെന്നാണ് ജര്‍മന്‍ വിമാന കമ്പനി അധികൃതര്‍ പറഞ്ഞത്. പിന്നീട് സാങ്കേതിക വിദഗ്ധരുടെ പരിശോധനയിലാണ് കോഫി മെഷീനില്‍ നിന്നാണ് പുകയും ഗന്ധവുമുണ്ടായതെന്ന് മനസ്സിലായത്. സംഭവത്തെ തുടര്‍ന്ന് 18 മണിക്കൂര്‍ വൈകിയാണ് വിമാനം മ്യൂണിക്കില്‍ എത്തിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.