ഓസ് ലോ: നോര്‍വേയില്‍ നഴ്സിങ് അസിസ്റ്റന്‍റായി ജോലിനല്‍കാം. പക്ഷേ, ഒരു വ്യവസ്ഥ. ശിരോവസ്ത്രം നിര്‍ബന്ധമായും ഉപേക്ഷിക്കണം. 21കാരിയുടെ മൊബൈല്‍ ഫോണിലേക്കാണ ് അജ്ഞാത സന്ദേശം വന്നത്. എന്നാല്‍, ജോലി വാഗ്ദാനം നിരസിച്ച യുവതി വ്യക്തിത്വത്തിന്‍െറ ഭാഗമായ ശിരോവസ്ത്രം പ്രതികരിച്ചു. സംഭവം ചില നോര്‍വീജിയന്‍ മാധ്യമങ്ങള്‍ വാര്‍ത്തയുമാക്കി.
സംഭവം തന്നെ നിരാശപ്പെടുത്തിയെന്നും യുവതി പറഞ്ഞു. ‘ഏതൊരും നോര്‍വീജിയന്‍ പൗരനെപ്പോലെയും അവസരങ്ങള്‍ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, ഇത് നിരാശപ്പെടുത്തി. ജോലിതേടുന്ന അന്വേഷണം പോലും നിര്‍ത്തിവെച്ചു’- യുവതി പ്രതികരിച്ചു. നോര്‍വേയില്‍ അടുത്തിടെയായി സാമുദായിക വിവേചനം വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരത്തിലുള്ള 45 പരാതികളാണ് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്.
അടുത്തിടെ ശിരോവസ്ത്രം ധരിച്ച ജീവനക്കാരിയെ ബ്യൂട്ടിപാര്‍ലറില്‍നിന്ന് പുറത്താക്കിയിരുന്നു. ജീവനക്കാരി കോടതിയെ സമീപിച്ചപ്പോള്‍ പാര്‍ലര്‍ ഉടമ 1150 പൗണ്ട് പിഴയൊടുക്കേണ്ടി വന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.