ഹൂസ്റ്റൺ: യു.എസിൽ 31കാരിയായ ഹിജാബ്ധാരിയായ നഴ്സിനുനേരെ വംശീയാക്രമണം. റോഡരികിൽവെച്ചാണ് ഇവരെ ആക്രമി കത്തികൊണ്ട് ആക്രമിച്ചത്. ആക്രമിയെകുറിച്ച് വിവരം നൽകുന്നവർക്ക് 5000ഡോളർ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കുപടിഞ്ഞാറൻ ഹാരിസ് കൗണ്ടിയിലാണ് സംഭവം.
വ്യാഴാഴ്ച രാവിലെ ജോലികഴിഞ്ഞ് കാറിൽ വീട്ടിലേക്ക് പോവുകയായിരുന്നു നഴ്സ്. അപ്പോൾ ആ വഴിവന്ന ചുവന്ന നിറത്തിലുള്ള വാഹനം അവരുടെ കാറിലിടിച്ചു. കാറിലെ കേടുപാട് പരിശോധിക്കാനായി പുറത്തിറങ്ങിയ നഴ്സിനുനേരെ ഇടിച്ചിട്ടുപോയ വാഹനത്തിലെ ഡ്രൈവർ വംശീയാധിക്ഷേപം നടത്തുകയായിരുന്നുവെന്ന് കൗൺസിൽ ഒാഫ് അമേരിക്കൻ ഇസ്ലാമിക് റിലേഷൻസ് അധികൃതർ പറഞ്ഞു.
പിന്നീട് കത്തിയുമായെത്തിയ ആക്രമി അവരുടെ മുഖത്തിനുനേരെ വീശി. ഒഴിഞ്ഞുമാറാനുള്ള ശ്രമത്തിനിടെ നഴ്സിെൻറ കൈക്കും ഷോൾഡറിനും പരിക്കേറ്റു. ആ വാഹനത്തിലെ മറ്റൊരു യാത്രക്കാരൻ പുറത്തിറങ്ങി ആക്രമിയെ പിടിച്ചുമാറ്റി കാറിനകത്താക്കി. നഴ്സ് താൻ ജോലിചെയ്യുന്ന ആശുപത്രിയിലെത്തി ചികിത്സ തേടി. വെള്ളക്കാരായ 20നും 35 നുമിടെ പ്രായമുള്ളവരാണ് ആക്രമികളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.