വാഷിങ്ടൺ: യു.എസിൽ മകെൻറ കുഞ്ഞിന് ജന്മം നൽകി 61കാരി. സ്വവർഗാനുരാഗിയായ മാത്യൂ ഇല െഡ്ജിെൻറ മാതാവായ സിസിലി ഇലഡ്ജ് ആണ് തെൻറ ‘പേരക്കുട്ടി’യെ പ്രസവിച്ച് വാർത്ത കളിൽ ഇടം നേടിയത്. രണ്ടാഴ്ച മുമ്പ് ഒമാഹയിലെ ‘നെബ്രസ്ക മെഡിക്കൽ സെൻററി’ൽ വെച്ചാണ് സിസിലി കുഞ്ഞിന് ജന്മം നൽകിയത്. ഉമ ലൂയിസ് ഡോട്ടർട്ടി എന്നാണ് കുഞ്ഞിന് പേരിട്ടിര ിക്കുന്നത്.
സാമൂഹിക മാധ്യമങ്ങളിൽ ഈ വാർത്തയോട് ഭൂരിഭാഗം പേരും അനുകൂലമായി പ്രതികരിച്ചപ്പോൾ ചിലർ രൂക്ഷമായ വിമർശനവുമായി രംഗത്ത് വന്നു. സ്വവർഗ ദമ്പതികളായ മാത്യൂ ഇലെഡ്ജിനും എലിയട്ട് ഡോട്ടെറിക്കും ഒരു കുഞ്ഞുവേണമെന്ന മോഹമാണ് മാതാവിലൂടെ സഫലീകരിച്ചത്. നേരത്തെ വിവാഹിതരാകുമെന്ന് പ്രഖ്യാപിച്ചതോടെ ദമ്പതികളുടെ ജോലി നഷ്ടമായിരുന്നു.
യാഥാസ്ഥിതിക പ്രവിശ്യയായതിനാൽ കുട്ടിയെ ദത്തെടുക്കാൻ കഴിയില്ലെന്ന ആശങ്കമൂലമാണ് കൃത്രിമ ഗർഭധാരണം വഴി കുഞ്ഞിനുള്ള സാധ്യതതേടിയത്. തുടർന്ന് ഡവേർട്ടിയുടെ സഹോദരി ലീ റൈബ് അണ്ഡം നൽകാൻ തയാറായി. ആശുപത്രിയിൽ വെച്ച് മാത്യൂവിെൻറ ബീജവുമായി അണ്ഡം സംയോജിപ്പിച്ചു.
മാത്യുവിെൻറ മാതാവ് വാടകഗർഭധാരണത്തിന് തയാറായതോടെ വിവരം ഡോക്ടർമാരെ അറിയിച്ചു. പ്രായമേറിയതിനാൽ വാടകഗർഭം ധരിക്കാൻ ഡോക്ടർമാർ സമ്മതിക്കുകയില്ലെന്നായിരുന്നു സിസിലി കരുതിയത്. ആർത്തവവിരാമം സംഭവിച്ച അവർക്ക് 59 വയസ്സ് ആയിരുന്നു. പരിശോധനയിൽ ഗർഭധാരണത്തിന് സിസിലിയുടെ ശരീരം സജ്ജമാണെന്ന് കണ്ടെത്തിയ ഡോക്ടർമാർ ശ്രമം തുടങ്ങി. ഈസ്ട്രജൻ സപ്ലിമെൻറുകൾ നൽകിയാണ് അവരെ ഗർഭധാരണത്തിന് ഒരുക്കിയത്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.