വാഷിങ്ടൺ: വൃദ്ധസദനത്തിലാക്കുന്നത് ഒഴിവാക്കാൻ 92കാരിയായ അമ്മ 72 വയസുള്ള മകനെ വെടിവെച്ചുകൊന്നു. ജൂലൈ രണ്ടിന് അമേരിക്കയിലെ മണികോപ കൗണ്ടിയിലെ ഫൗണ്ടെയിൻ നഗരത്തിലാണ് സംഭവം. മകനും പെൺസുഹൃത്തും താമസിക്കുന്ന വീട്ടിൽനിന്ന് അന്ന മയി ബ്ലസിങിനെ വൃദ്ധസദനത്തിലേക്ക് കൊണ്ടുപോകാനൊരുങ്ങിയപ്പോൾ മകനെ വെടിവെച്ച് കൊല്ലുകയായിരുന്നു. ‘നീ എെൻറ ജീവിതം എടുത്തു; അതുകൊണ്ട് നിെൻറ ജീവൻ ഞാനും എടുക്കുന്നു’ എന്നു പറഞ്ഞാണ് അമ്മ മകനുനേരെ വെടിയുതിർത്തതെന്ന് പൊലീസ് വ്യക്തമാക്കി.
തെൻറ കൂടെ വൃദ്ധയായ അമ്മ ജീവിക്കുന്നത് ബുദ്ധിമുട്ടായി തോന്നിയതുകൊണ്ട് അമ്മയെ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റാനായിരുന്നു മകെൻറ തീരുമാനം. പോക്കറ്റിൽ രണ്ട് തോക്കുകൾ സൂക്ഷിച്ച് മകെൻറ കിടപ്പുമുറിയിൽ എത്തിയ അമ്മ വാക്തർക്കങ്ങൾക്കിടയിൽ ആദ്യ തോക്കെടുത്ത് മകനുനേരെ വെടിയുതിർത്തു. രണ്ട് ബുള്ളറ്റുകൾ കഴുത്തിന് തറച്ച മകൻ തൽക്ഷണം മരിച്ചു.
പിന്നീട് തോക്ക് മകെൻറ പെൺസുഹൃത്തായ 57കാരിക്കുനേരെ ചൂണ്ടി. പൊടുന്നനെ വൃദ്ധയിൽനിന്ന് തോക്ക് പിടിച്ചുവാങ്ങിയ പെൺസുഹൃത്ത് വലിച്ചെറിഞ്ഞു. തുടർന്ന് കീശയിൽ സൂക്ഷിച്ച രണ്ടാമത്തെ തോക്കെടുത്ത് സ്വയം വെടിയുതിർക്കാൻ ശ്രമിച്ചപ്പോഴും മകെൻറ സുഹൃത്ത് തട്ടിത്തെറിപ്പിച്ച് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തെൻറ പ്രവൃത്തിക്ക് ബദലായി തന്നെ വേദനിപ്പിക്കാതെ കൊല്ലൂ എന്നായിരുന്നു പൊലീസിനോടുള്ള വൃദ്ധയുടെ അപേക്ഷ. കൊലപാതകത്തിന് കേസെടുത്ത പൊലീസ് അഞ്ചു ലക്ഷം ഡോളറിന് അവർക്ക് ജാമ്യം അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.