സാൻ ഡ്രൊ സുല(ഹോണ്ടുറാസ്): കരീബിയൻ കടലോര രാജ്യമായ ഹോണ്ടുറാസിൽ നിന്ന് അമേരിക്കയിലേക്കുള്ള പലായനത്തിനിടെ നാലായിരത്തോളം പേർ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്തതായി റിപ്പോർട്ട്. അന്താരാഷ്ട്ര ന്യൂസ് ഏജൻസിയായ അസോസിയേറ്റഡ് പ്രസ് നടത്തിയ അന്വേഷണത്തിലാണ് ഹോണ്ടുറാസ് പൗരന്മാരുടെ ‘മരണയാത്രയെ’ കുറിച്ച് വിവരങ്ങൾ പുറത്തുവിട്ടത്.
നേരത്തെ, യു.എൻ പുറത്തുവിട്ട കണക്കിൽ ആയിരത്തിലേറെ ആളുകളെ കാണാതായിട്ടുണ്ടെന്ന സ്ഥിരീകരണമുണ്ടായിരുന്നു. മെക്സികോയിലെ ലഹരി മാഫിയയുടെ നിയന്ത്രണത്തിലുള്ള ദുർഘട വഴിയിലൂടെ അമേരിക്കയിലേക്കെത്താൻ ശ്രമിക്കുന്നതാണ് കൂടുതൽ പേരും അക്രമണത്തിനിരയായി കൊല്ലപ്പെടുന്നത്. അനധികൃത കുടിയേറ്റമായതിനാൽ ഹോണ്ടുറാസ് സർക്കാറിെൻറയടുത്ത് കൃത്യമായ വിവരങ്ങളുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.