ലൂസിയാന: വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള അടി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച മാതാവ് അറസ്റ്റില്‍. അമേരിക്കൻ നഗ രമായ ലൂസിയാനായിലെ സ്കൂൾ ക്യാമ്പസിലാണ് സംഭവം. കുട്ടികള്‍ തമ്മില്‍ നടന്ന അടിപിടിയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച് ച മാതാവ് മെഗന്‍ ആഡ് കിന്‍സ് (32) ആണ് അറസ്റ്റിലായത്.
ന്യൂ ഓര്‍ലിയന്‍സ് ഹൈസ്ക്കൂളില്‍ നടന്ന അടിപിടി മെഗൻ എന്ന സ ്ത്രീയുടെ മകനാണ് സ്മാർട് ഫോണിൽ പകര്‍ത്തിയത്. അന്നുതന്നെ മെഗൻ അത് പ്രചരിപ്പിക്കുകയായിരുന്നു. സ്ക്കൂളില്‍ പഠിക്കുന്ന മറ്റു വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളില്‍ ചിലര്‍ ഈ ദൃശ്യങ്ങൾ കാണുകയും തുടര്‍ന്ന് പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു.
ലൂസിയാനയിൽ നിയമമനുസരിച്ചു നിയമ വിരുദ്ധമായ എന്തിെൻറയും ദൃശ്യങ്ങളോ ചിത്രങ്ങളോ പ്രചരിപ്പിക്കുന്നതു കുറ്റകരമാണ്. അറസ്റ്റിലായ മെഗനെ കറക്ഷ്ണല്‍ സെൻററില്‍ അടച്ചു. ജാമ്യം അനുവദിച്ചിട്ടില്ല. അഞ്ഞൂറ് ഡോളർ പിഴയും, ആറു മാസം വരെ തടവും ലഭിക്കാവുന്ന കുറ്റമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.