അല്‍ഖാഇദ നേതാവ് ഫാറൂഖ് അല്‍ഖതാനിയെ  വധിച്ചതായി അമേരിക്ക

വാഷിങ്ടണ്‍: മുതിര്‍ന്ന അല്‍ഖാഇദ നേതാവ് ഫാറൂഖ് അല്‍ ഖതാനിയെ വധിച്ചതായി അമേരിക്ക. പെന്‍റഗണ്‍ പ്രസ് സെക്രട്ടറി പീറ്റര്‍ കുക്കാണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബര്‍ 23ന് അഫ്ഗാനിലെ കുനാര്‍ മേഖലയില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഇയാളെ വധിച്ചത്. വടക്കുകിഴക്കന്‍ അഫ്ഗാനിലെ അല്‍ഖാഇദ സംഘത്തിന്‍െറ  നേതാവായിരുന്നു ഖതാനി. അമേരിക്കയെ ആക്രമിക്കാന്‍ പദ്ധതി തയാറാക്കുന്നവര്‍ക്ക് ഇതു താക്കീതാണെന്നും തീവ്രവാദത്തിനെതിരെ അമേരിക്കയുടെ മുന്നേറ്റമാണിത്  തെളിയിക്കുന്നതെന്നും പീറ്റര്‍ കുക്ക് പറഞ്ഞു. ഉസാമ ബിന്‍ലാദിനുമായി ബന്ധമുണ്ടായിരുന്ന ഇയാളെ ദീര്‍ഘകാലമായി അമേരിക്ക നോട്ടമിട്ടിരുന്നെങ്കിലും വധിക്കാന്‍ കഴിഞ്ഞിരുന്നില്ല. മറ്റൊരു നേതാവായ ബിലാലുല്‍ ഉതൈബിയെ വധിക്കാന്‍ പലതവണ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ളെന്നും പീറ്റര്‍ കുക്ക് പറഞ്ഞു.
 

Tags:    
News Summary - Al Qaeda leader killed by US airstrike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.