ഉത്തര കൊറിയ യുദ്ധം ഇരന്നു വാങ്ങുന്നുവെന്ന് യു.എന്നിൽ അമേരിക്ക

ന്യൂയോര്‍ക്ക്: ഹൈ​ഡ്ര​ജ​ൻ ​ബോം​ബ്​ പ​രീ​ക്ഷ​ണം നടത്തിയ ഉത്തര കൊറിയക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയില്‍ അമേരിക്ക. യു.എന്‍ രക്ഷാസമിതി യോഗത്തിലാണ് ഉത്തര കൊറിയക്കെതിരെ അമേരിക്ക രംഗത്തെത്തിയത്. 

ഉത്തര കൊറിയ യുദ്ധം ഇരന്നു വാങ്ങിക്കുകയാണെന്ന് യു.എന്നിലെ അമേരിക്കൻ അംബാസഡര്‍ നിക്കി ഹാലെ പറഞ്ഞു. നയതന്ത്രതലത്തിലുള്ള ചര്‍ച്ചകള്‍ കൊണ്ട് ഇനി കാര്യമില്ല. വിട്ടുവീഴ്ച‍യുടെ സമയം അവസാനിച്ചു. ലോക രാഷ്ട്രങ്ങളെ വെല്ലുവിളിക്കുന്ന ഉത്തര കൊറിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഹാലെ ആവശ്യപ്പെട്ടു. 

കൊറിയയുടെ ആണവ പദ്ധതികളെ പിന്തുണക്കുന്ന രാജ്യങ്ങളെയും അമേരിക്ക വിമർശിച്ചു. പത്താം തവണയാണ് ഉത്തര കൊറിയ സൃഷ്ടിക്കുന്ന ആണവ പ്രതിസന്ധി ചർച്ച ചെയ്യാൻ യു.എൻ യോഗം ചേരുന്നത്. 

യു.എന്നിന്‍റെയും ലോക രാജ്യങ്ങളുടെയും എതിർപ്പ് വകവെക്കാതെയാണ് കഴിഞ്ഞ ദിവസം ഉത്തര കൊറിയ ഹൈ​ഡ്ര​ജ​ൻ ​ബോം​ബ്​ പ​രീ​ക്ഷ​ണം നടത്തിയത്. എന്നാൽ, ഉത്തര കൊറിയയുടെ അവകാശവാദം ദക്ഷിണ കൊറിയ തള്ളിയിട്ടുണ്ട്. 

ഇതിനിടെ, ശക്തമായ സൈനിക നീക്കങ്ങൾ ദക്ഷിണ കൊറിയയും നടത്തുന്നുണ്ട്. അമേരിക്കൻ നിർമിത മിസൈൽ ട്രാക്ക് സിസ്റ്റം സജീകരിക്കാനുള്ള നടപടി ദക്ഷിണ കൊറിയ തുടങ്ങി കഴിഞ്ഞു. 

Tags:    
News Summary - America criticise to North Korea Hydrogen Bomb Test -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.