കാ​ന​ഡ പ്ര​ധാ​ന​മ​ന്ത്രി: ഇ​ന്ത്യ​ൻ വം​ശ​ജ അനിത ആനന്ദും പരിഗണനയിൽ

ഓ​ട്ട​വ: കാ​ന​ഡ പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​വ​രി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ അ​നി​ത ആ​ന​ന്ദും. അ​നി​ത ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പേ​രു​ടെ പേ​രാ​ണ് ജ​സ്റ്റി​ൻ ട്രൂ‍ഡോ​യു​ടെ പി​ൻ​ഗാ​മി​യാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​വ​രു​ടെ പ​ട്ടി​ക​യി​ലു​ള്ള​ത്. നി​ല​വി​ൽ ഗ​താ​ഗ​തം, ആ​ഭ്യ​ന്ത​ര വ്യാ​പാ​ര വ​കു​പ്പു​ക​ളു​ടെ മ​ന്ത്രി​യാ​ണ് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യും 57കാ​രി​യു​മാ​യ അ​നി​ത.

പാ​ർ​ല​മെ​ന്റ് അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​ദ്യ ഹി​ന്ദു വ​നി​ത​യും കാ​ബി​ന​റ്റ് മ​ന്ത്രി​യാ​യ ആ​ദ്യ ഹി​ന്ദു​വു​മാ​ണ് അ​വ​ർ. ക​നേ​ഡി​യ​ൻ പ്ര​വി​ശ്യ​യാ​യ നോ​വ സ്കോ​ട്ടി​യ​യി​ലെ കെ​ന്റ് വി​ല്ല​യി​ൽ ജ​നി​ച്ച അ​നി​ത 2019ലാ​ണ് രാ​ഷ്ട്രീ​യ​ത്തി​ൽ പ്ര​വേ​ശി​ച്ച​ത്. ഓ​ക്‍വി​ല്ലെ​യി​​ൽ​നി​ന്ന് ആ​ദ്യ​മാ​യി പാ​ർ​ല​മെ​ന്റി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

2019 മു​ത​ൽ 2021 വ​രെ പൊ​തു​സേ​വ​ന, സം​ഭ​ര​ണ ​​മ​ന്ത്രി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച അ​നി​ത ട്ര​ഷ​റി ബോ​ർ​ഡി​ന്റെ പ്ര​സി​ഡ​ന്റാ​യും പ്ര​തി​രോ​ധ​മ​ന്ത്രി​യു​ടെ ചു​മ​ത​ല​യും വ​ഹി​ച്ചി​രു​ന്നു. കോ​വി​ഡ് കാ​ല​ത്ത് കാ​ന​ഡ​യി​ൽ വാ​ക്സി​ൻ എ​ത്തി​ക്കു​ന്ന​തി​ൽ മു​ഖ്യ​പ​ങ്ക് വ​ഹി​ച്ച​ത് അ​നി​ത​യാ​യി​രു​ന്നു. സൈ​ന്യ​ത്തി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ക​യും യു​ദ്ധ​ത്തി​ൽ യു​ക്രെ​യ്നു​ള്ള പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്തു.

ഗാ​ന്ധി​യ​ന്മാ​രാ​യ അ​നി​ത​യു​ടെ മാ​താ​വ് സ​രോ​ജ് ഡി.​റാ​മും പി​താ​വ് എ​സ്.​വി. ആ​ന​ന്ദും ഡോ​ക്ട​ർ​മാ​രാ​ണ്. ഗീ​ത​യും സോ​ണി​യ​യു​മാ​ണ് സ​ഹോ​ദ​ര​ങ്ങ​ൾ. ക്വീ​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ​നി​ന്ന് പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സി​ൽ ബി.​എ, ഓ​ക്സ്ഫ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ​നി​ന്ന് നി​യ​മ​ബി​രു​ദം, ഡ​ൽ​ഹൗ​സി സ​ർ​വ​ക​ലാ​ശാ​ല​യി ​ൽ​നി​ന്ന് നി​യ​മ​ബി​രു​ദം, ടൊ​റ​ന്റോ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് നി​യ​മ​ത്തി​ൽ മാ​സ്റ്റേ​ഴ്സ് എ​ന്നി​വ നേ​ടി​യ അ​നി​ത ടൊ​റ​ന്റോ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ നി​യ​മ പ​ഠ​ന​വ​കു​പ്പി​ൽ പ്ര​ഫ​സ​റാ​യി​രു​ന്നു.

Tags:    
News Summary - Prime Minister of Canada: Anita Anand of Indian origin is also under consideration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.