വാഷിങ്ടൺ: ജീവനൊടുക്കിയ വിഖ്യാത ഷെഫ് ആൻറണി ബോർഡൈന് ഹൃദയസ്പർശിയായ ആദരാഞ്ജലിയർപ്പിച്ച് യു.എസ് മുൻ പ്രസിഡൻറ് ബറാക് ഒബാമ. വിയറ്റ്നാം തലസ്ഥാനമായ ഹനോയിലെ റസ്റ്റാറൻറിൽ ബോർഡൈനൊപ്പം ഭക്ഷണം കഴിക്കുന്ന ചിത്രം സഹിതമാണ് ഒബാമ ഒാർമ പങ്കുവെച്ചത്. അപരിചമായതിനെക്കുറിച്ച് ഒട്ടും ഭയക്കരുതെന്ന് നമ്മെ പഠിപ്പിക്കാൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ ആദരവ് അർഹിക്കുന്നതാണെന്നും ഒബാമ കുറിച്ചു.
2016ൽ സി.എൻ.എൻ ചാനലിെൻറ പരിപാടിക്കായി ബുർഡൈനും ഒബാമയും വിയറ്റ്നാമിലേക്ക് നടത്തിയ യാത്രയുടെ വേളയിലാണ് ഒരു മേശയുടെ ഇരുവശത്തുമായി പ്ലാസ്റ്റിക് കസേരകളിൽ ഇരുന്ന് നൂഡ്ൽസും ബിയറും കഴിക്കുന്ന ചിത്രം എടുത്തത്. ആറ് ഡോളറായിരുന്നു ആ ഭക്ഷണത്തിന് അവർക്കുവന്ന ചെലവ്.
‘‘താഴ്ന്നതരം പ്ലാസ്റ്റിക് കസേര, വില കുറഞ്ഞതെങ്കിലും രുചിയുള്ള നൂഡ്ൽസ്. തണുത്ത ഹനോയ് ബിയർ. ആ ഷോയിലൂടെ ഞാൻ ആൻറണിയെ ഒാർക്കും. അദ്ദേഹം ഭക്ഷണത്തെക്കുറിച്ച് ഞങ്ങൾക്ക് പഠിപ്പിച്ചുതന്നു. പക്ഷേ, അതിനെക്കാൾ അപരിചിതമായതിനെ പേടിക്കേണ്ടതില്ല എന്നതിലേക്കും ഞങ്ങളെ മാറ്റിയെടുത്തു. അദ്ദേഹത്തെ വല്ലാെത മിസ് ചെയ്യും’’ -ഇതായിരുന്നു ഒബാമയുടെ ട്വീറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.