വാഷിങ്ടൺ: മുൻ വൈറ്റ്ഹൗസ് ജീവനക്കാരി മോണിക്ക ലെവിൻസ്കിയുമായി ബന്ധപ്പെട്ട വിവാദത്തിെൻറ പശ്ചാത്തലത്തിൽ പ്രസിഡൻറ് പദം ഒഴിയാതിരുന്ന മുൻ യു.എസ് പ്രസിഡൻറ് ബിൽ ക്ലിൻറണിെൻറ തീരുമാനത്തെ പിന്തുണച്ച് ഭാര്യ ഹിലരി ക്ലിൻറൺ.
ലെവിൻസ്കിയുമായി ക്ലിൻറണുണ്ടായിരുന്ന ബന്ധം അധികാര ദുർവിനിയോഗം അല്ലായിരുന്നു. മാത്രമല്ല, ലെവിൻസ്കിക്ക് ആ സമയത്ത് 22 വയസ് പ്രായവുമുണ്ടായിരുന്നു. അതിനാൽ രാജിവെക്കാതിരുന്ന തീരുമാനം ശരിയായിരുന്നുവെന്ന് ഹിലരി വ്യക്തമാക്കി. യു.എസ് മാധ്യമമായ സി.ബി.എസ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു ഹിലരി.
അതേസമയം, ഹിലരി ക്ലിൻറിെൻറ പ്രസ്താവനയെ തള്ളി മോണിക ലെവിൻസ്കി രംഗത്തു വന്നു. താനും ബിൽ ക്ലിൻറണുമായുള്ള ബന്ധം ലൈംഗികാതിക്രമം അല്ലായിരുന്നുവെന്നും അധികാര ദുർവിനിയോഗമായിരുന്നുവെന്നും മോണിക വ്യക്തമാക്കി.
സ്ത്രീകൾ ലൈംഗികാതിക്രമങ്ങളെ കുറിച്ച് തുറന്നു പറയുന്ന മീ ടു കാമ്പയിനിെൻറ പശ്ചാത്തലത്തിലാണ് രണ്ട് പതിറ്റാണ്ട് മുമ്പത്തെ ബിൽ ക്ലിൻറൺ-മോണിക്ക ലെവിൻസ്കി ബന്ധവും ചർച്ചാവിഷയമായത്.
ക്ലിൻറൺ സ്വയം സ്ഥാനം ഒഴിയേണ്ടിയിരുന്നുവെന്ന് ന്യുയോർക്ക് സെനറ്റർ ക്രിസ്റ്റിൻ ഗില്ലിബ്രാൻറിനെ പോലുള്ളവർ അഭിപ്രായപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.