ഹൂസ്റ്റൺ: രക്തത്തിലെ അണുബാധയെ തുടർന്ന് മുൻ അമേരിക്കൻ പ്രസിഡന്‍റ് ജോർജ് എച്ച്.ഡബ്ല്യൂ ബുഷ് ആശുപത്രിയിൽ. ഹൂസ്റ്റണിലെ മെതോഡിസ്റ്റ് ആശുപത്രിയിലാണ് സീനിയർ ബുഷിനെ പ്രവേശിപ്പിച്ചത്.
ചികിത്സ തുടരുകയാണെന്നും അസുഖത്തിൽ നിന്ന് മോചിതനാകുമെന്നും ബുഷ് പ്രസ്താവനയിലൂടെ അറിയിച്ചു. യു.എസിന്റെ 41ാമത്തെ പ്രസിഡൻറ് ആയിരുന്നു ജോർജ് എച്ച്.ഡബ്ല്യൂ ബുഷ്.
യു.എസ് മുൻ പ്രഥമ വനിതയും സീനിയർ ബുഷിന്‍റെ ഭാര്യയുമായ ബാർബറ ബുഷ് ഏപ്രിൽ 17ന് വിടവാങ്ങിയിരുന്നു. ബാർബറയുടെ സംസ്കാര ചടങ്ങുകൾക്ക് പിന്നാലെയാണ് സീനിയർ ബുഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
93കാരനായ സീനിയർ ബുഷ് 1989-1993 കാലയളവിലാണ് അമേരിക്കൻ പ്രസിഡന്‍റായത്. 43ാം പ്രസിഡൻറ് ജോര്‍ജ് ഡബ്ല്യൂ ബുഷ് മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.