ബോബ് എവിടെ? നൊബേല്‍ അക്കാദമി തിരയുന്നു

സ്റ്റോക്ഹോം: ലോകത്തെ അമ്പരപ്പിച്ച് സാഹിത്യ നൊബേല്‍ സ്വന്തമാക്കിയ പ്രമുഖ സംഗീതജ്ഞനെ തിരയുന്ന തിരക്കിലാണ് നൊബേല്‍ അക്കാദമി. ബോബ് ഡിലനെ കഴിഞ്ഞ അഞ്ചു ദിവസമായി തിരഞ്ഞുകൊണ്ടിരിക്കുകയാണ് പുരസ്കാരം നല്‍കിയവര്‍. നിരാശയായിരുന്നു ഫലം. ഒരാഴ്ചമുമ്പ് ലഭിച്ച പുരസ്കാരത്തിന്‍െറ പ്രതികരണംപോലും ലോകത്തിന് ബോബില്‍ നിന്ന് ഇതുവരെ കേള്‍ക്കാനായിട്ടില്ല.

ബോബിനെ കണ്ടത്തൊനാവാതെ ജഡ്ജിമാരും അമ്പരപ്പിലാണ്. ബോബുമായി ഏറ്റവും അടുപ്പമുള്ളവരെപ്പോലും ബന്ധപ്പെട്ടെങ്കിലും എവിടെയാണെന്നുള്ള കാര്യം അറിയാന്‍ കഴിഞ്ഞില്ളെന്ന് സ്വീഡിഷ് നൊബേല്‍ അക്കാദമിയുടെ സെക്രട്ടറി സാറ ഡാനിയുസ് പറയുന്നു. ഇക്കാര്യത്തില്‍  ഇനി കൂടുതലായി ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലാണ് അക്കാദമിയെന്നും അവര്‍ പറഞ്ഞു. എങ്ങനെയെങ്കിലും ഒന്ന് വന്നുകിട്ടിയാല്‍ മതിയായിരുന്നു എന്നാണ് ഇപ്പോള്‍ സാറയുടെ വിലാപം.

ഡിസംബര്‍ പത്തിന് സ്റ്റോക് ഹോമില്‍ നടക്കുന്ന പുരസ്കാര വിതരണ ചടങ്ങില്‍ ബോബ് എത്തുമെന്ന പ്രതീക്ഷ കൈവിടാതിരിക്കുകയാണ് അക്കാദമി. അല്ലാത്തപക്ഷം പ്രഖ്യാപിച്ച പുരസ്കാരവും കൊണ്ട് പുലിവാലു പിടിച്ച അവസ്ഥയിലാവും ഇവര്‍.

 

Tags:    
News Summary - bob dylan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.