സുക്രെ: തെക്കെ അമേരിക്കൻ രാജ്യമായ ബൊളീവിയയിൽ പട്ടാപ്പകല്‍ നടുറോഡില്‍ വനിതാ മേയറുടെ മുടി മുറിച്ച് പ്രതിപക്ഷ പ്രതിഷേധം. വിേൻറാ നഗരത്തിലെ മേയറും രാജ്യം ഭരിക്കുന്ന മാസ് പാർട്ടി നേതാവുമായ പട്രീഷ്യ ആർസിനു നേരെയാണ് ആക്രമണമുണ്ടായത്.
പ്രതിഷേധക്കാർ മേയറെ ചെരുപ്പിടാതെ നഗരത്തിലൂടെ വലിച്ചിഴക്കുകയും ദേഹത്തു ചുവന്ന ചായം ഒഴിക്കുകയും പിന്നീട് ബലപ്രയോഗത്തിലൂടെ മുടി മുറിക്കുകയുമായിരുന്നു. പ്രസിഡൻറ് ഇവോ മൊറാലസിന്‍റെ അനുയായികള്‍ രണ്ടു പ്രതിപക്ഷ നേതാക്കളെ കൊലപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. ഇതില്‍ ഒരാളുടെ മരണം സ്ഥിരീകരിച്ചതോടെയാണു മേയർക്കും പങ്കുണ്ടെന്ന് ആരോപിച്ചു പ്രക്ഷോഭം ശക്തിപ്പെട്ടത്.കൊലപാതകി എന്നു വിളിച്ചാണു മുഖംമൂടി ധരിച്ച ആൾക്കൂട്ടം മേയറെ തടഞ്ഞതും മർദിച്ചതും. മണിക്കൂറുകളോളം അക്രമികളുടെ കസ്റ്റഡിയിലായിരുന്ന ഇവരെ പൊലീസെത്തിയാണു മോചിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.