സാവോപോളോ: 2014ലെ തെരഞ്ഞെടുപ്പ് കാമ്പയിന് ഫണ്ടുമായി ബന്ധപ്പെട്ട് ബ്രസീല്‍ പ്രസിഡൻറ് മിഷേല്‍ ടെമറിനെതിരെ ഉയര്‍ന്ന അഴിമതിയാരോപണങ്ങള്‍ ഉന്നതകോടതി തള്ളി. ടെമറിന് അധികാരത്തില്‍ തുടരാമെന്നും കോടതി വ്യക്തമാക്കി. ഇംപീച്ച് ചെയ്യപ്പെട്ട മുന്‍ പ്രസിഡൻറ് ദില്‍മ റൂസഫിനെതിരെ നടന്ന മത്സരത്തില്‍ ടെമര്‍ അനധികൃതമായി ഫണ്ട് കൈപ്പറ്റിയെന്നാണ് ആരോപണം. ഇലക്ടറല്‍ കോടതിയിലെ നാലംഗ ബെഞ്ചില്‍ മൂന്നംഗങ്ങളും ടെമറിന് അനുകൂലമായാണ് വിധിച്ചത്. ഇപ്പോഴത്തെ രാഷ്ട്രീയ പ്രതിസന്ധി കോടതി പരിഹരിക്കുമെന്ന് രാഷ്ട്രം പ്രതീക്ഷിക്കുന്നില്ല. ജനങ്ങള്‍ ടെമറിെൻറ രാജിയാവശ്യപ്പെടുന്നുണ്ടെങ്കിലും ഈ അവസരത്തില്‍ ടെമര്‍ അധികാരത്തില്‍ തുടരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ജഡ്ജിമാര്‍ വ്യക്തമാക്കി. തനിക്കെതിരായ ആരോപണങ്ങള്‍ മിഷേല്‍ നിഷേധിച്ചിരുന്നു. അഴിമതിയാരോപണം ഉയര്‍ന്നതോടെ അദ്ദേഹത്തിെൻറ രാജിയാവശ്യപ്പെട്ട് വന്‍ പ്രക്ഷോഭവുമായി ജനം തെരുവിലിറങ്ങുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.