സാേവാപോളോ: വാട്സ്ആപ്പിൽ നിർദേശങ്ങൾ നൽകി ഭരണം നിയന്ത്രിച്ച് മാധ്യമശ്രദ്ധനേടിയ ബ്രസീലിലെ മേയർക്ക് ജയിൽ. പണം തിരിമറി കേസിൽ കുറ്റക്കാരിയെന്നു കണ്ടെത്തിയതോടെയാണ് ബ്രസീൽ നഗരമായ ബോം ജാർഡിം മേയർ ലിഡിയൻ ലെയ്റ്റിന് കോടതി 14 വർഷം ജയിൽശിക്ഷ വിധിച്ചത്. 180 കിലോമീറ്റർ അകലെ ആഡംബര വസതിയിൽ തങ്ങി ബോം ജാർഡിമിലെ ഉദ്യോഗസ്ഥർക്ക് വാട്സ്ആപ് വഴി നിർദേശങ്ങൾ നൽകിയാണ് ഇവർ ഭരണം നടത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.