റിയോ െഡ ജനീറോ: ബ്രസീലിൽ അഴിമതി ആരോപണത്തെ തുടർന്ന് ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡൻറ് ദിൽമ റൂസഫിെൻറ പിൻഗാമിയായി അധികാരമേറ്റ മിഷേൽ ടെമറും അഴിമതിക്കുരുക്കിൽ. കൈക്കൂലിക്കേസിൽ തനിക്കെതിരെ സാക്ഷി പറയാനിരുന്ന വ്യക്തിയെ പിന്തിരിപ്പിക്കാൻ പണം നൽകുന്നതു സംബന്ധിച്ച് ടെമർ നടത്തിയ സംഭാഷണങ്ങളുടെ ഒാഡിയോ ടേപ്പുകൾ കഴിഞ്ഞദിവസം പുറത്തുവന്നതോടെ പ്രസിഡൻറിെൻറ രാജി ആവശ്യപ്പെട്ട് ദേശവ്യാപകമായി പ്രക്ഷോഭങ്ങൾ ശക്തിപ്പെടുന്നതായി വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ജെ.ബി.എസ്. ബാറ്റിസ്റ്റ ചെയർമാൻ ആണ് കഴിഞ്ഞദിവസം വിവാദ സംഭാഷണങ്ങളുടെ രേഖ പ്രോസിക്യൂട്ടർക്കു കൈമാറിയത്.
പെട്രോബ്രാസ് എണ്ണക്കമ്പനിയുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന മുൻ സ്പീക്കർ എഡ്വേഡോ ഗുൻഹയെ സാക്ഷി പറയാതിരിക്കാൻ പണംനൽകി സ്വാധീനിക്കാനാണത്രെ ടെമർ ശ്രമിച്ചിട്ടുള്ളത്.
ഇടപാടുമായി ബന്ധപ്പെട്ട് ടെമർ ജെ.ബി.എസ് ചെയർമാൻ ബാറ്റിസ്റ്റയുമായി നടത്തിയ സംഭാഷണത്തിെൻറ ടേപ്പുകൾ ബുധനാഴ്ച പുറത്തുവിടുകയായിരുന്നു. സംഭാഷണങ്ങൾ താൻ രഹസ്യമായി റെ
േക്കാഡ് ചെയ്തതായിരുന്നു എന്നാണ് ബാറ്റിസ്റ്റയുടെ അവകാശവാദം.
അതേസമയം, ആരോപണങ്ങൾ നിഷേധിച്ച പ്രസിഡൻറിെൻറ ഒാഫിസ് സംഭവത്തെ സംബന്ധിച്ച് തുടർ അന്വേഷണം നടത്താൻ തയാറാണെന്നും മാധ്യമങ്ങളെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.