വാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിനെതിരെ കടുത്ത പ്രതിഷേധവുമായി ഇന്ത്യന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം പ്രമീള ജയ്പാലിന്‍റെ നേതൃത്വത്തില്‍ 47 കോണ്‍ഗ്രസ് അംഗങ്ങൾ രംഗത്ത്. ട്രംപിനെതിരെ കോണ്‍ഗ്രസ് അംഗങ്ങളായ ജെറോള്‍ഡ് നാഡ്‌ലര്‍, ബോണി വാട്ട്‌സണ്‍ എന്നിവർ കൊണ്ടുവരുന്ന സെന്‍ഷര്‍ പ്രമേയം പ്രതിനിധി സഭയില്‍ അവതരിപ്പിക്കുമെന്ന് പ്രമീള പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച ഷാർലത്സ്വിൽ നടന്ന സംഘർഷത്തിനു ശേഷം ട്രംപ് സ്വീകരിച്ച നിലപാടുകള്‍ക്കെതിരെയാണ് കോൺഗ്രസിലെ അംഗങ്ങൾ പ്രതിഷേധം ഉയർത്തിയിരിക്കുന്നത്.
ആഭ്യന്തര ഭീകരതയും വര്‍ധിച്ചുവരുന്ന വംശീയ അക്രമങ്ങളും നിയന്ത്രിക്കുന്നതില്‍ ട്രംപ് ഭരണകൂടം പരാജയപ്പെട്ടതായി അംഗങ്ങൾ കുറ്റപ്പെടുത്തുന്നു. അമേരിക്കന്‍ ജനതക്ക് ആകമാനം അപമാനകരമായ സംഭവമാണ് ശനിയാഴ്ച അരങ്ങേറിയതെന്ന് നാഷണല്‍ സിക്ക് കാമ്പയിൻ കോ ഫൗണ്ടര്‍ രജ്വന്ത് സിങ് പറഞ്ഞു.
മതവിശ്വാസത്തിന്‍റെയും ജാതിയുടെയും നിറത്തിന്‍റെയും പേരില്‍ ഭിന്നിച്ചു നില്‍ക്കാതെ എല്ലാവരെയും ഒരുമിപ്പിച്ചു കൊണ്ടു പോകുന്നതിനുള്ള ശ്രമങ്ങളാണ് നടത്തേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.