വാഷിങ്ടൺ: ആഫ്രിക്കൻ-അമേരിക്കൻ വംശജയായ ലോറി ലൈറ്റ്ഫൂട്ട് യു.എസ് നഗരമായ ഷികാ ഗോയിൽ മേയർ. മുൻ ഫെഡറൽ പ്രോസിക്യൂട്ടർകൂടിയായ ഇവർ സ്വവർഗാനുരാഗിയാണെന്ന സവിശേഷതയുമുണ്ട്. മുമ്പ് രാഷ്ട്രീയത്തിൽ പരിചയമില്ലാതിരുന്നിട്ടും 13 എതിരാളികളെ അനായാസം പിറകിലാക്കിയാണ് ലോറി ജയിച്ചത്. മൊത്തം പോൾ ചെയ്തതിെൻറ 74 ശതമാനം വോട്ടും ഇവർക്കായിരുന്നു. മറ്റൊരു ആഫ്രിക്കൻ വംശജയായ ടോണി പ്രെക്വിങ്ക്ൾ ആയിരുന്നു മുഖ്യ എതിരാളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.