സാൻഡിയാഗോ: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം തെറ്റായി റിപ്പോർട്ട് ചെയ്യുകയും രോഗവ്യാപനം തടയുന്നതിൽ പരാജയമാവുകയും ചെയ്ത ആരോഗ്യ മന്ത്രി ജെയ്മി മനലിചിനെ പ്രസിഡൻറ് സെബാസ്റ്റ്യൻ പിനെറ മാറ്റി. ഡോക്ടറും അക്കാദമിഷ്യനുമായ ഒാസ്കർ എൻറിക്വെ പാരിസ് ആണ് പുതിയ ആരോഗ്യമന്ത്രി.
രോഗ വ്യാപനം സംബന്ധിച്ച വിവരങ്ങൾ നൽകുന്നതിലും ലോക്ഡൗൺ നടപ്പാക്കുന്നതിലും മന്ത്രി വീഴ്ച വരുത്തിയതായി പ്രതിപക്ഷവും മേയർമാരും സാമൂഹിക സംഘടനകളും കുറ്റപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.