മോസ്കോ: തീരുവയിൽ തുടങ്ങിവെച്ച വ്യാപാരയുദ്ധത്തിനു പിന്നാലെ യു.എസ്-ചൈന ബന്ധം കൂടുതൽ വഷളാവുന്നു. റഷ്യയിൽനിന്ന് യുദ്ധവിമാനങ്ങളും മിസൈലുകളും വാങ്ങിയ ചൈനയുടെ സൈനികസ്ഥാപനത്തിന് യു.എസ് സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയതോടെയാണ് ശത്രുത മൂർഛിച്ചത്. യഥാർഥത്തിൽ ഇൗ ഉപരോധത്തിലൂടെ ഉന്നംവെക്കുന്നത് ചൈനയെ അല്ല റഷ്യയെ ആണെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെൻറ് അധികൃതർ വ്യക്തമാക്കി.
റഷ്യക്കുമേൽ സമ്മർദം ശക്തമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഉപരോധം. യു.എസ് തെരഞ്ഞെടുപ്പിലെ ഇടപെടലും യുക്രെയ്ൻ ഉപരോധവും ലക്ഷമിട്ടാണ് യു.എസിെൻറ പകരംവീട്ടൽ. അതോടൊപ്പം റഷ്യൻ സൈന്യവുമായും ഇൻറലിജൻസുമായും ബന്ധം പുലർത്തുന്ന 33 ആളുകളെയും സ്ഥാപനങ്ങളെയും യു.എസ് ഉന്നമിട്ടിട്ടുണ്ട്. യു.എസ് തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലുമായി ബന്ധപ്പെട്ട് നേരത്തേ 28 റഷ്യക്കാർക്കെതിരെ ഉപരോധം ചുമത്തിയിരുന്നു.
റഷ്യയിൽനിന്ന് സുഖോയ് എസ്.യു-35 വിമാനങ്ങളും കരയിൽനിന്ന് വായുവിലേക്ക് അയക്കാൻ പര്യാപ്തമായ എസ്-400 മിസൈൽ പ്രതിരോധ സംവിധാനവും ചൈന വാങ്ങിയിരുന്നു. തുടർന്നാണ് ചൈനീസ് പ്രതിരോധ മന്ത്രാലയത്തിനു കീഴിലെ എക്യുപ്മെൻറ് െഡവലപ്മെൻറ് ഡിപ്പാർട്മെൻറിന് (ഇ.ഡി.ഡി) എതിരെ ഉപരോധം ചുമത്താൻ യു.എസ് തീരുമാനിച്ചത്.
ഇതാദ്യമായാണ് റഷ്യയല്ലാതെ മറ്റൊരു രാഷ്ട്രത്തിനുമേൽ കാറ്റ്സ ഉപരോധം(കൗണ്ടറിങ് അമേരിക്കാസ് അഡ്വൈസറീസ് ത്രൂ സാങ്ഷൻ ആക്ട്)ഏർപ്പെടുത്തുന്നത്. യു.എസിെൻറ ശത്രുക്കളെ ഉപരോധത്തിലൂടെ ചെറുക്കാൻ അധികാരം നൽകുന്നതാണ് നിയമം.
സിറിയൻ ആഭ്യന്തരയുദ്ധത്തിൽ ബശ്ശാർ ഭരണകൂടത്തെ സഹായിക്കുന്നതിനാൽ കാറ്റ്സയുടെ കരിമ്പട്ടികയിലുള്ള റഷ്യയിലെ പ്രധാന ആയുധ കയറ്റുമതിക്കാരായ റോസോബോറൻ എക്സ്പോർട്ടുമായി സഹകരിച്ചതിനാലാണ് ഇ.സി.ഡിക്കും ഡയറക്ടർ ലിഷാങ് ഫുവിനും ഉപരോധം ഏർപ്പെടുത്തിയത്. ഇന്ത്യയെയും ബാധിക്കുന്നതാണ് നടപടി. ഇന്ത്യയിലെ പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട 60 ശതമാനം ഇറക്കുമതിയും റഷ്യയിൽനിന്നാണ്. തുർക്കിയും റഷ്യയിൽനിന്ന് മിസൈൽ വാങ്ങുന്നതു സംബന്ധിച്ച് ചർച്ച നടത്തിവരുകയാണ്. 10 റഷ്യൻ സുഖോയ് എസ്.യു യുദ്ധവിമാനവും എസ്-400 മിസൈലുമാണ് ചൈന അടുത്തിടെ വാങ്ങിയത്.
രോഷത്തോടെ ചൈനയും റഷ്യയും
ഉപരോധം പിൻവലിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ചൈന യു.എസിന് മുന്നറിയിപ്പ് നൽകി. അന്താരാഷ്്ട്ര ബന്ധത്തിെൻറ അടിസ്ഥാന തത്ത്വലംഘനമാണ് നടപടിയെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി. യു.എസ് തീകൊണ്ടു കളിക്കുകയാണെന്ന് റഷ്യയും മുന്നറിയിപ്പുനൽകി. റഷ്യയുമായുള്ള ബന്ധം കൂടുതൽ വഷളാക്കുന്നതാണ് യു.എസിെൻറ നീക്കങ്ങളെന്ന് ഒാർക്കുന്നത് നല്ലതായിരിക്കുമെന്ന് ഡെപ്യൂട്ടി വിദേശകാര്യമന്ത്രി സെർജി റിയാബ്കോവ് ഒാർമപ്പെടുത്തി.
ഇന്ത്യക്കും മുന്നറിയിപ്പ്
റഷ്യയിൽനിന്ന് എസ്-400 മിസൈൽ പ്രതിരോധ സംവിധാനം വാങ്ങുന്നത് കുഴപ്പങ്ങൾക്കിടയാക്കുമെന്ന് ഇന്ത്യക്ക് യു.എസിെൻറ മുന്നറിയിപ്പ്. റഷ്യക്കെതിരെ തയാറാക്കിയ കാറ്റ്സ നിയമം ലംഘിക്കുന്നതാണ് ഇടപാടെന്ന് ട്രംപ് ഭരണകൂടം മുന്നറിയിപ്പു നൽകി. മറ്റ് രാജ്യങ്ങൾക്കു കൂടിയുള്ള മുന്നറിയിപ്പാണ് ചൈനക്കെതിരായ ഉപരോധമെന്നും യു.എസ് വ്യക്തമാക്കി. റഷ്യയിൽനിന്ന് പ്രതിരോധ സഹായങ്ങൾ സ്വീകരിക്കുേമ്പാൾ യു.എസിെൻറ പ്രത്യേക അനുമതി വാങ്ങണമെന്നാണ് വ്യവസ്ഥ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.