വാഷിങ്ടൺ: യു.എസിലെ മിനെപോളിസിൽ പ്രക്ഷോഭ വാർത്തകൾ റിപ്പോർട്ടുചെയ്യുകയായിരുന്ന സി.എൻ.എൻ വാർത്താസംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. കറുത്തവർഗക്കാരനായ ജോർജ് ഫ്ലോയിഡിനെ പൊലീസുകാർ കൊലപ്പെടുത്തിയതിനെ തുടർന്ന് മിനെപോളിസ് ഉൾപ്പെടെ അമേരിക്കൻ നഗരങ്ങളിൽ പ്രക്ഷോഭം വ്യാപകമായിരിക്കുകയാണ്.
സി.എൻ.എൻ പ്രതിനിധിയായ ഒമർ ജിമെനസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രക്ഷോഭസ്ഥലത്തുനിന്ന് തത്സമയ റിപ്പോർട്ടിങ്ങിനിടെയാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. മാധ്യമപ്രവർത്തകനാണെന്ന് പൊലീസിനോട് വ്യക്തമാക്കിയിട്ടും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ജിമെനസിന് ഒപ്പമുണ്ടായിരുന്ന ക്യാമറ പേഴ്സൺ, പ്രൊഡ്യൂസർ എന്നിവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാമറയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുക്കുന്നതും കൈവിലങ്ങ് അണിയിക്കുന്നതും സി.എൻ.എൻ ചാനൽ തത്സമയം സംപ്രേഷണം ചെയ്തു.
കഴിഞ്ഞ തിങ്കളാഴ്ച ജോർജ് ഫ്ലോയിഡ് എന്ന 49കാരന്‍റെ കൊലപാതകത്തെ തുടർന്നാണ് പ്രക്ഷോഭം ആരംഭിച്ചത്. പൊലീസുകാരൻ കഴുത്തിൽ മിനിറ്റുകളോളം കാൽമുട്ട് അമർത്തിയതിനെ തുടർന്നാണ് ഫ്ലോയിഡ് മരിച്ചത്. അമേരിക്കയിലെ കറുത്തവർഗക്കാർക്ക് നേരെയുള്ള അതിക്രമങ്ങളിൽ ഒടുവിലത്തേതാണ് ജോർജ് ഫ്ലോയിഡിന്‍റെ മരണം.
Minnesota police arrest CNN reporter and camera crew as they report from protests in Minneapolis https://t.co/oZdqBti776 pic.twitter.com/3QbeTjD5ed
— CNN (@CNN) May 29, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.