കരാക്കാസ്: മദൂറോ സർക്കാറിെൻറ കനത്ത വിമർശകയായ ചീഫ് പ്രോസിക്യൂട്ടർ ലുയിസ് ഒർേട്ടഗയെ നീക്കാൻ പാർമെൻറ് തീരുമാനം. കരക്കാസിലെ അവരുടെ വസതി സുരക്ഷാസേന വളഞ്ഞതിന് ശേഷമായിരുന്നു നടപടി.
ഒർേട്ടഗയെ വിചാണക്ക് വിധേയമാക്കാനും പാർലമെൻറ് ഉത്തരവിട്ടിട്ടുണ്ട്.ഒാഫീസിലെ ക്രമക്കേടുകൾ സംബന്ധിച്ച കേസിലാവും വിചാരണ നേരിടേണ്ടി വരിക. അഴിമതിയുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും തെളിവുകൾ ഇല്ലാതാക്കാനാണ് സർക്കാറിെൻറ ശ്രമമെന്ന് ഒർേട്ടഗ ആരോപിച്ചു. രാജ്യത്ത് നടക്കുന്ന ഇത്തരം പ്രശ്നങ്ങളെ പുറത്ത് കൊണ്ട് വരാനുള്ള പോരാട്ടം തുടരുമെന്നും അവർ അറിയിച്ചു.
നേരത്തെ വെനിസ്വേലയിൽ മദൂറോ സർക്കാർ നടത്തിയ തെരഞ്ഞെടുപ്പിനെതിരായി വ്യാപക പ്രതിഷേധം ഉണ്ടായ പശ്ചാത്തലത്തിൽ വോട്ടിങ്ങിനെക്കുറിച്ച് സ്വതന്ത്ര അന്വേഷണത്തിന് ചീഫ് പ്രോസിക്യൂട്ടർ ലൂയിസ് ഒർേട്ടഗ ഉത്തരവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.