ഹേഗ്: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഹേഗിലെ രാജ്യാന്തര കോടതി ഹരജികളിൽ വാദം കേൾക്കുന്നത് നിർത്തിവെച് ചത് നീട്ടി. വ്യവഹാരങ്ങളും മറ്റ് യോഗങ്ങളും താൽകാലികമായി നിർത്തിവെച്ചത് മെയ് 31വരെ നീട്ടാനാണ് കോടതി തീരുമാനിച്ചത്.
സന്ദർശകർക്കും കോടതി വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം കോടതി പ്രവർത്തനം പുനഃരാരംഭിക്കുന്ന കാര്യം തീരുമാനിക്കുമെന്ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വാർത്താകുറിപ്പിലൂടെ അറിയിച്ചു.
ഐക്യരാഷ്ട്രസഭയുടെ കീഴിൽ രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാനും വിധി പറയാനും സ്ഥാപിച്ചതാണ് രാജ്യാന്തര നീതിന്യായ കോടതി. 1945 ജൂണിൽ സ്ഥാപിതമായ കോടതിയുടെ പ്രവർത്തനങ്ങൾ 1946 ഏപ്രിലിലാണ് ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.