വാഷിങ്ടൺ: മുൻ ഭാര്യയുടെ ഗാർഹിക പീഡന പരാതിയെത്തുടർന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ ഡേവിഡ് സോറൻസൻ രാജിവെച്ചു. മുതിർന്ന നയതന്ത്ര ഉപദേശകൻ സ്റ്റീഫൻ മില്ലറിെൻറ അടുത്ത സഹപ്രവർത്തകനായ സോറൻസെൻറ മുൻ ഭാര്യയായ ജെസിക്ക കോർബറ്റാണ് ചൂഷണ വിവരങ്ങൾ വാഷിങ്ടൺ പോസ്റ്റിലൂടെ പുറത്തുവിട്ടത്. രണ്ടര വർഷത്തെ ദാമ്പത്യത്തിനിടെ കാലിന് മുകളിലൂടെ കാർ കയറ്റിയിറക്കുക, സിഗരറ്റുകൊണ്ട് ദേഹത്ത് പരിക്കേൽപിക്കുക, ചുമരിൽ ഇടിക്കുക തുടങ്ങി കൊടിയ പീഡനങ്ങളാണ് കോർബറ്റിന് നേരിടേണ്ടിവന്നത്.
ആരോപണം നിഷേധിച്ച സോറൻസൻ ഇത്തരം കാര്യത്തിലേക്ക് വൈറ്റ് ഹൗസിനെ വലിച്ചിഴേക്കണ്ടെന്നു കരുതിയാണ് രാജിെവച്ചതെന്ന് പറഞ്ഞു. രണ്ടു മുൻ ഭാര്യമാരെ ശാരീരികമായി പീഡിപ്പിച്ചെന്ന പരാതിയെത്തുടർന്ന് സ്റ്റാഫ് സെക്രട്ടറി റോബ് പോർട്ടർ രണ്ടു ദിവസം മുമ്പായിരുന്നു രാജിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.