ന്യൂയോർക്: ലാസ് വേഗസ് വെടിവെപ്പോടെ യു.എസിൽ തോക്കുനിയന്ത്രണം നടപ്പാക്കുന്നതിന് നിയമം കൊണ്ടുവരണമെന്ന ആവശ്യം ശക്തമായി. 2017ൽ 273 വെടിവെപ്പു സംഭവങ്ങളിലായി 12,000 ആളുകളാണ് െകാല്ലപ്പെട്ടത്. ഞായറാഴ്ചയുണ്ടായ സംഭവത്തിൽ 59 പേർ കൊല്ലപ്പെടുകയും 500 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
തോക്ക് കൈവശം വെക്കുന്നതിന് ഒരു തരത്തിലുള്ള നിയന്ത്രണവും നടപ്പാക്കില്ലെന്നത് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു. ഇതേക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് െകാല്ലപ്പെട്ടവരോട് െഎക്യദാർഡ്യം പ്രഖ്യാപിക്കാനുള്ള സമയമാണിതെന്നും രാഷ്ട്രീയം ചർച്ചചെയ്യുന്നത് അനുചിതമാണെന്നുമായിരുന്നു ൈവറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറ സാൻഡേഴ്സിെൻറ പ്രതികരണം. തോക്ക് നിയന്ത്രണ നിയമം ശക്തമാക്കണമെന്നാവശ്യപ്പെട്ട് മുതിർന്ന ഡെമോക്രാറ്റിക് നേതാവ് നാൻസി പെലോസി സ്പീക്കർ പോൾ റയാന് കത്ത് നൽകിയിട്ടുണ്ട്. ഇന്ത്യൻ വംശജയായ കോൺഗ്രസ് അംഗം പ്രമീള ജയപാലും ഇൗയാവശ്യം പിന്താങ്ങി.
2014ലെ ക്രിമിനൽ ജസ്റ്റിസ് പഠനമനുസരിച്ച് മറ്റേതൊരു വികസിത രാജ്യങ്ങളെ അപേക്ഷിച്ച് വെടിവെപ്പുകളുടെ എണ്ണം അമേരിക്കയിൽ 11 ഇരട്ടിയാണ്. 100 പേരിൽ 88 പേർ േതാക്ക് കൈവശം വെക്കുന്നുണ്ടെന്നാണ് കണക്ക്. വെടിെവപ്പ് ആക്രമണങ്ങളിൽ അമേരിക്കയിൽ പ്രതിവർഷം 30,000 ആളുകളാണ് കൊല്ലപ്പെടുന്നത്. അതിൽ മൂന്നിൽ രണ്ടും ആത്മഹത്യയാണ്. പ്രതിവർഷം ലക്ഷത്തിൽപരം ആളുകൾക്ക് വെടിയേൽക്കുന്നുണ്ടെന്നും കണക്കുകൾ പറയുന്നു. മറ്റു വികസിത രാജ്യങ്ങളെ അപേക്ഷിച്ച് വെടിവെപ്പിൽ കൊല്ലപ്പെടുന്ന ആളുകളുടെ എണ്ണം ഇവിടെ 25 ഇരട്ടിയാണ്. 2015 ലെ കണക്കനുസരിച്ച് 11 കോടി തോക്കുകൾ യു.എസിലുണ്ടെന്നാണ് കരുതുന്നത്.
1994 നുശേഷം തോക്കുകൾ കൈവശം വെക്കുന്നവരുടെ എണ്ണം 38 ശതമാനം വർധിച്ചിട്ടുണ്ട്. അതായത് ഏഴുകോടി ജനങ്ങളിൽ കൂടുതലും എട്ടുമുതൽ 140 വരെ തോക്കുകൾ സ്വന്തമായുള്ളവരാണ്. മുൻവർഷങ്ങളെ അപേക്ഷിച്ച് തോക്ക് കൈവശം വെക്കുന്ന വനികളുടെ എണ്ണത്തിലും ഒമ്പതു ശതമാനം വർധനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.