വാഷിങ്ടൺ: ഉത്തര കൊറിയ ലോകത്തിന് മുമ്പിൽ ഉയർത്തുന്ന ഭീഷണി ഇല്ലാതാക്കുന്നതിൽ ചൈനയുടെ സഹായം വേണ്ടത്രയില്ലെന്ന് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. അതേസമയം, താനും ചൈനീസ് പ്രസിഡൻറ് ഷീ ജിൻപിങ്ങുമായുള്ള ബന്ധം മുൻഗാമികൾ തമ്മിലുള്ളതിനെക്കാൾ ഉൗഷ്മളമാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
‘ഞാനും ഷീയും തമ്മിലുള്ള ബന്ധം മികച്ചതാണ്. മുൻ അമേരിക്കൻ പ്രസിഡൻറുമാർക്ക് ചൈനീസ് പ്രസിഡൻറുമാർ നൽകിയ സഹായ സഹകരണങ്ങളെക്കാൾ കൂടുതൽ ഷീയിൽനിന്ന് എനിക്ക് കിട്ടുന്നുണ്ട്’ -ട്രംപ് പറഞ്ഞു.
എന്നാൽ, ഉത്തര കൊറിയയുടെ ഭീഷണി ഇല്ലാതാക്കുന്നതിൽ ചൈനയുടെ സഹായം വേണ്ടത്രയില്ല. അതിൽ കൂടുതൽ മികച്ച ശ്രമം ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടതുണ്ട്. അവർക്ക് കൂടുതൽ ചെയ്യാനാവും. -അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമായുള്ള തെൻറ ബന്ധം ഒരുപക്ഷേ മികച്ചതായിരിക്കാമെന്നും ട്രംപ് പറഞ്ഞു. എന്നാൽ, കിമ്മുമായി ഇതുവരെ സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കിം പക്വമതിയായ നേതാവ് -പുടിൻ
മോസ്കോ: ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ പക്വമതിയായ നേതാവാണെന്ന് റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിൻ. ആണവ പോർമുനയും അതിദൂര മിസൈലുകളും കൈവശമുള്ള ഉൻ അതോടൊപ്പം ശാന്തനും കാര്യങ്ങൾ അവധാനതയോടെ ൈകകാര്യം ചെയ്യുന്നയാളുമാണെന്നും പുടിൻ അഭിപ്രായപ്പെട്ടു. തെൻറ ദൗത്യം തന്ത്രപരമായി മുന്നോട്ടുനീക്കുന്നതിൽ വിദഗ്ധനുമാണ് കിം എന്നും റഷ്യൻ പ്രസിഡൻറ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.