വാഷിങ്ടൺ: ഡോണൾഡ് ട്രംപ് യു.എസ് പ്രസിഡൻറായിരിക്കാൻ ഒട്ടും അനുയോജ്യനല്ലെന്ന് എഫ്.ബി.െഎ മുൻ ഡയറക്ടർ ജയിംസ് കോമി. അദ്ദേഹത്തിന് മാനസിക പ്രശ്നമുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതല്ലെങ്കിൽ അൽഷൈമേഴ്സിെൻറ ആദ്യഘട്ടത്തിലാണ്^ജയിംസ് കോമി എ.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ തുറന്നടിച്ചു.
ശാരീരികമായും മാനസികമായും പ്രസിഡൻറാകാൻ അനുയോജ്യനല്ല ട്രംപ്. ഭരണത്തലവൻ രാജ്യത്തിെൻറ അടിസ്ഥാന മൂല്യങ്ങളെ ബഹുമാനിക്കുകയും പിന്തുടരുകയും വേണം. എന്നാൽ, ഇപ്പോഴത്തെ പ്രസിഡൻറ് അതിനു തയാറല്ല. ട്രംപിനെ ബ്ലാക്മെയിൽ ചെയ്യാനുള്ള കാര്യങ്ങൾ റഷ്യയുടെ പക്കലുണ്ടെന്നും കോമി ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം മേയിലാണ് കോമിയെ എഫ്.ബി.ഐ ഡയറക്ടർ സ്ഥാനത്തുനിന്ന് ട്രംപ് പുറത്താക്കിയത്. ട്രംപിെൻറ തെരഞ്ഞെടുപ്പു വിജയത്തിനു റഷ്യ ഇടപെട്ടുവെന്ന ആരോപണത്തിൽ അന്വേഷണവുമായി മുന്നോട്ടുപോയതാണ് കാരണം.
ഹിലരി ക്ലിൻറെൻറ ഇ-മെയിൽ ചോർന്ന വിവാദവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കോമി പക്ഷപാതം കാണിച്ചുവെന്ന് ട്രംപ് ആരോപിച്ചിരുന്നു. മുമ്പ് ട്രംപ് മാഫിയ തലവനെ പോലെയാണെന്നും കോമി ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.