വാഷിങ്ടൺ: വിദേശകാര്യ സെക്രട്ടറിയായിരുന്ന റെക്സ് ടില്ലേഴ്സനെ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പുറത്താക്കി. സി.െഎ.എ മേധാവി മൈക് പോംപിയോയെ ആണ് പകരം നിയമിച്ചത്. ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നുമായി ചർച്ച നടത്താനിരിക്കെയാണ് ട്രംപിെൻറ അപ്രതീക്ഷിത നീക്കം. ടില്ലേഴ്സെൻറ സേവനങ്ങൾക്ക് ട്വിറ്ററിലൂടെ നന്ദിപറഞ്ഞ ട്രംപ്, പുതിയ സെക്രട്ടറി ഒന്നാന്തരം പ്രകടനം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സൂചിപ്പിച്ചു. ജീന ഹാസ്പലിനെ സി.െഎ.എ മേധാവിയായും പ്രഖ്യാപിച്ചു.
ആദ്യമായാണ് ഒരു വനിത സി.െഎ.എ തലപ്പത്ത് എത്തുന്നത്. ‘‘പരസ്പര ധാരണയോടെ പോംപിയോയും ജീനയും ഒരു വർഷമായി സേവനമനുഷ്ഠിച്ചുവരുകയാണ്. ഭാവിയിലും അത് തുടരും. സൈനികരംഗത്തും സി.െഎ.എ മേധാവിയായും പരിചയസമ്പത്തുള്ളതാണ് പോംപിയോയെ ആ സ്ഥാനത്തേക്ക് പരിഗണിക്കാൻ കാരണം. പ്രശ്നകലുഷിതമായ സാഹചര്യത്തിൽ പോംപിയോക്ക് നന്നായി ജോലിചെയ്യാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു’’ -ട്രംപ് വ്യക്തമാക്കി. നിയമനത്തിന് സെനറ്റിെൻറ അംഗീകാരംകൂടി വേണം. ആഫ്രിക്കൻ പര്യടനത്തിലായിരുന്നു റെക്സ് ടില്ലേഴ്സൺ.
2017 ഫെബ്രുവരി ഒന്നിനാണ് എക്സോൺ മൊബീൽ സി.ഇ.ഒ ആയിരുന്ന ടില്ലേഴ്സനെ ട്രംപ് വിദേശകാര്യ സെക്രട്ടറിയായി നിയമിച്ചത്. രാഷ്ട്രീയത്തിൽ മുൻപരിചയമില്ലാത്ത ടില്ലേഴ്സനെ സുപ്രധാന പദവിയിൽ നിയമിച്ചതിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. വിദേശകാര്യ നയങ്ങളിൽ ട്രംപും ടില്ലേഴ്സനും തമ്മിലുള്ള ഭിന്നത പലപ്പോഴായി മറനീക്കി. പെൻറഗണില്‍ നടന്ന യോഗത്തില്‍ ടില്ലേഴ്സന് ട്രംപിനെ ബുദ്ധിശൂന്യനെന്ന് വിശേഷിപ്പിച്ചെന്നും ഇരുവരും തമ്മില്‍ ഭിന്നതകളുണ്ടെന്നും എൻ.ബി.സി ചാനലാണ് റിപ്പോർട്ട് ചെയ്തത്. ടില്ലേഴ്സനെ സ്ഥാനത്തുനിന്ന് മാറ്റാൻ പോവുകയാണെന്ന് നേരത്തേയും റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. പിന്നീട് ട്രംപ് തന്നെ അത് നിഷേധിച്ചു.
രാജിവാർത്ത അഭ്യൂഹമാണെന്നു കാണിച്ച് ടില്ലേഴ്സൻ വാർത്തസമ്മേളനവും നടത്തി. ഉത്തര കൊറിയയുമായി ചർച്ചക്കു സന്നദ്ധനായ ട്രംപ് സമയം പാഴാക്കുകയാണെന്ന് കഴിഞ്ഞയാഴ്ച ടില്ലേഴ്സൻ വിമർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.