ന്യൂയോർക്ക്: കശ്മീർ വിഷയത്തിൽ മധ്യസ്ഥ വാഗ്ദാനവുമായി മൂന്നാം തവണയും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. പാ കിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാനുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് വീണ്ടും മധ്യസ്ഥ വാഗ്ദാനം ട്രംപ് നടത്തിയ ത്.
ഇന്ത്യയും പാകിസ്താനും അംഗീകരിക്കുകയാണെങ്കിൽ മധ്യസ്ഥതക്ക് അമേരിക്ക തയാറാണെന്നും ട്രംപ് വ്യക്തമാക്കി . താൻ നല്ല മധ്യസ്ഥനാണെന്നും മധ്യസ്ഥൻ എന്ന നിലയിൽ പരാജയപ്പെട്ടിട്ടില്ലെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പാക് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തണമെന്ന് രാവിലെ നടത്തിയ ചർച്ചയിൽ ഇംറാൻ ഖാനോട് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ന്യൂയോർക്കിൽവെച്ച് ഐക്യരാഷ്ട്ര സഭാ വിരുന്നിനിടെ ഇന്ത്യ-പാക് പ്രധാനമന്ത്രിമാർ കൂടിക്കാഴ്ച നടത്താനാണ് ട്രംപ് ആവശ്യപ്പെട്ടത്. ആവശ്യമെങ്കിൽ ചർച്ചയിൽ പങ്കാളിയാവാമെന്നും ട്രംപ് അറിയിച്ചിരുന്നു.
പാകിസ്താനെ വിശ്വസിക്കുന്നു. കശ്മീർ വിഷയം എല്ലാവരും നന്നായി കൈകാര്യം ചെയ്യണമെന്നാണ് ആവശ്യപ്പെടുന്നത്. നരേന്ദ്ര മോദി, ഇംറാൻ ഖാൻ എന്നിവരുമായി നല്ല ബന്ധമാണുള്ളത്. അഭിപ്രായ വ്യത്യാസങ്ങൾ ചര്‍ച്ച ചെയ്‌തു തീര്‍ക്കുമെന്ന് ഇരുവരും വ്യക്തമാക്കണം. ചർച്ചയിൽ പങ്കാളിയാവാൻ തയാറാണെന്നും ട്രംപ് വ്യക്തമാക്കി.
അതേസമയം, കശ്മീർ വിഷയത്തിൽ മൂന്നാം കക്ഷിയുടെ മധ്യസ്ഥത ആവശ്യമില്ലെന്ന നിലപാടാണ് ഇന്ത്യക്കുള്ളത്. ഇക്കാര്യം ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ മോദി വ്യക്തമാക്കുമെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.