വാഷിങ്ടണ്‍: അമേരിക്കയും ലോകരാജ്യങ്ങളും ഉറ്റുനോക്കുന്ന സ്ഥാനാരോഹണത്തിന് വാഷിങ്ടണ്‍ ഇന്ന് സാക്ഷ്യം വഹിക്കും. യു.എസിന്‍െറ 45ാമത് പ്രസിഡന്‍റായി ഡോണള്‍ഡ് ട്രംപ് വെള്ളിയാഴ്ച വൈകീട്ട് സ്ഥാനമേല്‍ക്കും. യു.എസിന്‍െറ ചരിത്രത്തിലെ നിര്‍ണായകവും ആശങ്കാജനകവുമായ അധികാരമാറ്റം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചടങ്ങിന് ഒമ്പതുലക്ഷം പേര്‍ എത്തുമെന്നാണ് പ്രതീക്ഷ. അമേരിക്കന്‍ ചീഫ് ജസ്റ്റിസ് ട്രംപിന് സത്യവാചകം ചൊല്ലിക്കൊടുക്കും.
വൈറ്റ് ഹൗസിന് സമീപം സെന്‍റ് ജോണ്‍സ് എപ്പിസ്കോപ്പല്‍ ചര്‍ച്ചില്‍ നടക്കുന്ന പ്രാര്‍ഥനയോടെയാണ് ട്രംപിന്‍െറ ആദ്യദിനം തുടങ്ങുക. സ്ഥാനമൊഴിയുന്ന പ്രസിഡന്‍റ് ബറാക് ഒബാമ, ഭാര്യ മിഷേല്‍ എന്നിവര്‍ക്കൊപ്പം ട്രംപും ഭാര്യ മെലാനിയയും പ്രസിഡന്‍റിന്‍െറ ഗസ്റ്റ് ഹൗസായ ബ്ളയര്‍ ഹൗസില്‍ പ്രഭാതഭക്ഷണം കഴിക്കും. ശേഷം ഇരു കുടുംബങ്ങളും പെന്‍സില്‍വാനിയ അവന്യൂവിലേക്ക് പുറപ്പെടും. സംഗീതപരിപാടിയോടെയാണ് സത്യപ്രതിജ്ഞാ ചടങ്ങിന് തുടക്കം. ഇന്ത്യന്‍ സമയം രാത്രി 10ന് ട്രംപ് പ്രസിഡന്‍റും മൈക് പെന്‍സ് വൈസ് പ്രസിഡന്‍റുമായി സത്യപ്രതിജ്ഞ ചെയ്യും. ഇതിനുശേഷം ട്രംപും പെന്‍സും സൈനിക ഘോഷവാദ്യത്തോടെ വൈറ്റ് ഹൗസിലേക്ക് പോകും.
ട്രംപിന്‍െറ സ്ഥാനാരോഹണത്തില്‍ പ്രതിഷേധിച്ച് മനുഷ്യാവകാശ, സ്ത്രീ സംഘടനകള്‍ ശനിയാഴ്ച മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ട്രംപ് ഭരണകൂടത്തിന് ആദ്യദിവസംതന്നെ ശക്തമായ സന്ദേശം നല്‍കാന്‍ രണ്ടുലക്ഷം സ്ത്രീകളുടെ പ്രകടനത്തിനാണ് പ്രതിഷേധക്കാര്‍ തയാറാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.