വാഷിങ്ടൺ: യു.എസ് ചരിത്രത്തിൽ വിദേശകാര്യ സെക്രട്ടറി പദം വഹിച്ചവരിൽ ഏറ്റവും മോശക്കാരനെന്ന വിശേഷണവുമായാണ് റെക്സ് ടില്ലേഴ്സൻ പടിയിറങ്ങുന്നതെങ്കിൽ പേര് മോശമാക്കാൻ അവരോട് മത്സരിക്കുന്നയാളാകും പകരമെത്തുന്ന മൈക് പോംപിയോയെന്ന് റിപ്പോർട്ട്.
അധികാരമേറിയ അന്നുതൊേട്ട നയതന്ത്ര രാഷ്ട്രീയത്തോട് വെറുപ്പ് പരസ്യമാക്കിയിട്ടുണ്ട് പ്രസിഡൻറ് ട്രംപ്. സൈനിക ബജറ്റിൽ വൻവർധന വരുത്തിയപ്പോൾ വിദേശകാര്യ വകുപ്പിന് നേരേത്ത അനുവദിച്ചതിെൻറ മൂന്നിലൊന്നു മാത്രമാണ് ഇത്തവണ നൽകിയത്. പ്രതിരോധ സെക്രട്ടറിയായും ദേശീയ സുരക്ഷ ഉപദേഷ്ടാവായും വൈറ്റ് ഹൗസ് ചീഫ് ഒാഫ് സ്റ്റാഫായും നിയമിച്ചതും സൈനിക ജനറൽമാരെതന്നെ. വിദേശകാര്യ വകുപ്പിലേക്ക് പരിഗണിച്ച ടില്ലേഴ്സനിനാകെട്ട, ഇൗ രംഗത്ത് പേരിനുപോലും പരിചയവുമില്ലായിരുന്നു. വേദികളിൽ പരസ്യമായി അപമാനിച്ചും ചീത്തവിളിച്ചും ട്രംപ് ടില്ലേഴ്സനോട് തെൻറ അരിശം പ്രകടമാക്കി. ഉത്തര കൊറിയ, ഖത്തർ പ്രതിസന്ധി തുടങ്ങിയവയിലെല്ലാം കഴിവുകേട് പ്രകടമാക്കിയ മുൻ കോർപറേറ്റ് മേധാവിക്ക് ഒടുവിൽ നാണംകെട്ട പടിയിറക്കവും.
ഒഴിവുകൾ നികത്തുന്നതിലുൾപ്പെടെ വിദേശകാര്യ വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തൊട്ടതെല്ലാം ടില്ലേഴ്സന് പിഴച്ചിരുന്നു. ട്രംപും വകുപ്പുമേധാവിയും ഒരുപോലെയായതോടെ വിദേശകാര്യ വകുപ്പിലെ മുതിർന്ന നയതന്ത്രജ്ഞരെല്ലാം പടിയിറങ്ങി. സിറിയ, ഇറാഖ്, ഇറാൻ തുടങ്ങിയ ഇടങ്ങളിൽ നടത്തിയ ഇടപെടലുകൾ പേര് കൂടുതൽ മോശമാക്കാനേ സഹായിച്ചുള്ളൂ. ഏറ്റവുമൊടുവിൽ ഉത്തര കൊറിയയിലും. ഉത്തര കൊറിയയോട് നയതന്ത്രംപോലും ആഗ്രഹിക്കാത്തയാളാണ് പോംപിയോ. സി.െഎ.എയുടെ ആദ്യ വനിത മേധാവിയാകുന്ന ജിന ഹാസ്പാലാകെട്ട, തീവ്രവാദവിരുദ്ധ നീക്കമെന്ന പേരിൽ ഗ്വണ്ടാനമോയിലും മറ്റിടങ്ങളിലും നിർമിച്ച തടങ്കൽപാളയങ്ങളിൽ നടത്തിയ ക്രൂരതകളുടെ പേരിൽ പ്രസിദ്ധയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.