ന്യൂയോർക്: ഐഫോണിലെ ഹോം ബട്ടൺ നീക്കംചെയ്‌തതിനെതിരെ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. 2017 മുതലാണ് ഐഫോൺ മോഡ ലുകളിലെ ഹോം ബട്ടൺ ആപ്പിൾ നീക്കംചെയ്‌തത്. ഈ മാറ്റം ചില ഉപഭോക്താക്കളെ അസ്വസ്ഥരാക്കിയിരുന്നു. ഫോൺ അൺലോക്ക് ചെയ് യാനും ഹോം സ്‌ക്രീനിലേക്കു മടങ്ങാനും ഒരു ബട്ടൺ ഞെക്കുന്നതിനു പകരം മുകളിലേക്ക് സ്വൈപ് ചെയ്യാൻ അവർ നിർബന്ധിതരായി.
സർക്കാർ നൽകിയ ഐഫോൺ ഉപയോഗിക്കുന്ന ട്രംപ് ഇക്കാര്യം സൂചിപ്പിച്ച് ആപ്പിൾ ചീഫ് എക്‌സിക്യൂട്ടിവ് ടിം കുക്കിന് ട്വിറ്ററിൽ സന്ദേശവുമയച്ചിട്ടുണ്ട്. “ടിം അറിയാൻ, ഐഫോണിൽ സ്വൈപ്പിനേക്കാൾ മികച്ചതാണ് ബട്ടൺ’’ എന്നായിരുന്നു ട്വീറ്റ്. ട്രംപിെൻറ അഭിപ്രായത്തിന് ആപ്പിൾ പ്രതികരണം അറിയിച്ചിട്ടില്ല.
2017ൽ ഐഫോൺ എക്സിലൂടെയാണ് ആപ്പിൾ ഹോം ബട്ടണുകളില്ലാതെ ഐഫോണുകൾ വിൽക്കാൻ തുടങ്ങിയത്. അതേസമയം, ഹോം ബട്ടൺ നിലനിർത്തിയ ഐഫോൺ 8 എന്ന ഒരു മോഡൽ ഇപ്പോഴും ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.