കുടിയേറ്റം തടയാനുള്ള ആവശ്യം അനുകൂലിച്ചില്ലെങ്കിൽ ബഹിഷ്​കരിക്കും: നേതാക്കൾക്ക്​ ട്രംപി​െൻറ ഭീഷണി

വാഷിങ്ടൺ: കുടിയേറ്റ വിഷയവുമായി ബന്ധപ്പെട്ട്​ അമേരിക്കന്‍ നേതാക്കള്‍ക്ക് പ്രസിഡൻറ്​ ഡോണള്‍ഡ് ട്രംപി​​​​െൻറ ഭീഷണി. കുടിയേറ്റക്കാരെ തടയാനായുള്ള ത​​​​െൻറ ആവശ്യങ്ങളെ നേതാക്കള്‍ നിരസിച്ചാല്‍‌ അവരെ ബഹിഷ്കരിക്കുമെന്ന്​ ട്രംപ്​ പറഞ്ഞു.

കുടിയേറ്റക്കാരെ തടയാനായി മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയണമെന്നും കുടിയേറ്റ നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തണമെന്നുമാണ് ട്രംപി​​​​െൻറ ആവശ്യങ്ങള്‍. ഇതിനെ അനുകൂലിക്കാത്ത നേതാക്കള്‍ക്കെതിരെയാണ് ട്രംപ്​​ ഭീഷണി മുഴക്കുന്നത്​. നേതാക്കള്‍ ത​​​​െൻറ ആവശ്യങ്ങളെ അനുകൂലിച്ചില്ലെങ്കില്‍‌ ബഹിഷ്കരിക്കും എന്നും നവംബറിന് മുമ്പുള്ള കോണ്‍ഗ്രഷ്യണല്‍‌ തെരഞ്ഞെടുപ്പില്‍ ത​​​​െൻറ ആവശ്യം പാസാകണമെന്നും ട്രംപ്​ പറഞ്ഞു.

നേരത്തെ 2017ലും ട്രംപ് ത​​​​െൻറ ആവശ്യം നടക്കാന്‍ നേതാക്കള്‍ക്ക് നേരെ ഭീഷണിയുമായി രംഗത്തുവന്നിരുന്നു. അതിര്‍ത്തി മതില്‍ പണിയാന്‍ 25 ബില്യണ്‍ ഡോളര്‍ അനുവദിക്കാനായി ട്രംപ് ഇതിനകം തന്നെ അപേക്ഷിച്ചിട്ടുണ്ട്. അതില്‍ 1.6 ബില്യണ്‍ ഡോളര്‍ അനുവദിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അതേസമയം പുറത്താക്കപ്പെട്ട കുടിയേറ്റക്കാരുടെ കുട്ടികളുമായി അവരെ ഒന്നിപ്പിക്കുന്ന കാര്യം സര്‍ക്കാരിനെ ഒരു ഫെഡറല്‍ ജഡ്ജി ഓര്‍മിപ്പിച്ചു.

Tags:    
News Summary - donald trump-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.