ആണവായുധം: ട്രംപിന്‍െറ പ്രസ്താവനയില്‍ ചോംസ്കിക്ക് ആശങ്ക

കാലിഫോര്‍ണിയ: രാജ്യത്തിന്‍െറ ആണവായുധ ശേഖരം ഗണ്യമായി വര്‍ധിപ്പിക്കണമെന്ന യു.എസ് നിയുക്ത പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍െറ പ്രസ്താവന ആശങ്കജനകമാണെന്ന് പ്രമുഖ ചിന്തകന്‍ നോം ചോംസ്കി. ഇതര രാജ്യങ്ങള്‍ ആണവായുധങ്ങളെക്കുറിച്ച് ബോധവാന്മാരാകും മുമ്പ്, വന്‍തോതില്‍ ആണവായുധങ്ങള്‍ വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് കഴിഞ്ഞദിവസം ട്രംപ് ട്വിറ്റര്‍ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.

ട്രംപിന്‍െറ പ്രസ്താവന താന്‍ അടുത്ത കാലത്തിനിടെ കണ്ടതില്‍ ഏറ്റവും ഭീതിജനകമായ കാര്യങ്ങളില്‍ ഒന്നാണെന്ന് ചോംസ്കി വാഷിങ്ടണ്‍ പോസ്റ്റിലെഴുതിയ ലേഖനത്തില്‍ പറഞ്ഞു. ആണവായുധശേഷി വികസിപ്പിക്കണമെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍െറ പ്രസ്താവനയെയും ചോംസ്കി വിമര്‍ശിച്ചു. എന്നാല്‍, അതിര്‍ത്തിയില്‍ റഷ്യ നേരിടുന്നതിന് തുല്യമായ വെല്ലുവിളിപോലും, യു.എസ് നേരിടുന്നില്ളെന്ന് ചോംസ്കി ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - donald trump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.