മെക്സിക്കോ സിറ്റി: മെക്സിക്കോയയുടെ വടക്കൻ-മധ്യ പ്രദേശങ്ങളിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.2 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം ഓക്സാക സ്റ്റേറ്റിലെ പിനോടെപയാണ്. റിക്ടർ സ്കെയിലിൽ ആദ്യം 7.5 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്‍റെ തോത് 7.2ആയി കുറയുകയായിരുന്നു.
മെക്സിക്കോ സിറ്റി ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ ഭൂചലന മുന്നറിയിപ്പ് സംവിധാനം ആക്ടിവേറ്റ് ചെയ്തിട്ടുണ്ട്. ജനങ്ങള്‍ വീടിന് വെളിയിൽ ഇറങ്ങണമെന്ന് അധികൃതർ നിർദേശം നൽകി. സുനാമി ഭീഷണിയില്ലെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.
അപകടത്തിൽ ഉണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 370 പേരുടെ ജീവനാശത്തിന് ഇടയാക്കിയ ഭൂകമ്പമുണ്ടായി അഞ്ച് മാസങ്ങൾക്ക് ശേഷം വീണ്ടും ഉണ്ടായ ഭൂചലനം ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.