വാഷിങ്ടൺ: യു.എസ് പ്രസിഡൻറ് ഡോണള്‍ഡ് ട്രംപിനെതിരെ മാധ്യമ പ്രവർത്തകയുടെ ലൈംഗിക ആരോപണം. യു.എസിലെ എല്ലെ മാഗസി നിലെ കോളമിസ്റ്റും എഴുത്തുകാരിയുമായ ജീന്‍ കരോള്‍ ആണ് ട്രംപിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. രണ്ടു പതിറ ്റാണ്ടു മുമ്പ് നടന്ന സംഭവമാണ് തൻെറ പുതിയ പുസ്തകത്തിലൂടെ 75കാരിയായ ജീൻ കരോൾ ഇപ്പോൾ െവളിപ്പെടുത്തിയത്.
1990കളുടെ മധ്യത്തില്‍ മാന്‍ഹാട്ടന്‍ ഡിപ്പാര്‍ട്ട്മെൻറ് സ്‌റ്റോറിലെ ഡ്രസിങ് റൂമില്‍ വെച്ച് അന്ന് റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനായിരുന്ന ട്രംപ് തന്നെ ലൈംഗികമായി അധിക്ഷേപിക്കുകയും പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് കരോൾ ആരോപിക്കുന്നത്. ലൈംഗിക അതിക്രമം തടയാന്‍ ശ്രമിച്ച തൻെറ കൈകള്‍ ബലമായി പിടിച്ച് റൂമിൻെറ ഭിത്തിയോട് ചേര്‍ത്തു നിര്‍ത്തിയതായും അവർ പുസ്തകത്തിൽ പറയുന്നു.
പേടി മൂലമാണ് അന്ന് പൊലീസില്‍ അറിയിക്കുകയോ പുറത്തു പറയുകയോ ചെയ്യാതിരുന്നത്. രണ്ട് മാധ്യമസുഹൃത്തുക്കളുമായി അന്ന് ഇക്കാര്യം പങ്കുവെച്ചിരുന്നു. അതിലൊരാള്‍ പൊലീസില്‍ പരാതി നല്‍കണമെന്നും മറ്റേയാള്‍ പുറത്തു പറയാതിരിക്കുന്നതാണ് നല്ലതെന്നും ഉപദേശിച്ചു. തെൻറ ജീവിതത്തിലെ മോശം പുരുഷൻമാരുടെ പട്ടികയിൽ ട്രംപ് മാത്രമല്ല ഉള്ളതെന്നും കരോള്‍ വെളിപ്പെടുത്തുന്നു.
അതേസമയം, തനിക്കെതിരെ ഉയർന്ന ആരോപണത്തെ ഡോണൾഡ് ട്രംപ് തള്ളി. ജീവിതത്തില്‍ ഒരിക്കല്‍ പോലും താൻ കരോളിനെ കണ്ടിട്ടില്ലെന്ന് പറഞ്ഞ ട്രംപ് സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തെളിവുനല്‍കാമോ എന്ന് വെല്ലുവിളിക്കുകയും ചെയ്തു. പുസ്തകം വിറ്റഴിയാനും പ്രശസ്തിക്ക് വേണ്ടിയും രാഷ്ട്രീയ അജണ്ട നടപ്പാക്കുന്നതിനുമായി പീഡിപ്പിച്ചതായി കപട കഥകൾ പടച്ചുവിടുന്നവരെ കുറിച്ചോർത്ത് ലജ്ജ തോന്നുന്നുവെന്നും ട്രംപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.