യുഗാന്ത്യം

‘‘ലാറ്റിൻ അമേരിക്കയുടെ ഒരു യുഗം അവസാനിച്ചിരിക്കുന്നു’’–ക്യൂബൻ വിപ്ലവ നക്ഷത്രം ഫിദൽ കാസ്​ട്രേയുടെ  വിടവാങ്ങൽ ലോകത്തെ അറിയിച്ചത്​​ ഇൗ വാക്കുകളിലൂടെയായിരുന്നു.

കരീബിയൻ തീരങ്ങളിൽ പിറവികൊണ്ട രക്തചഛവിയാർന്ന വിപ്ലവ സ്വപ്​നത്തി​െൻറ നായകൻ വിടവാങ്ങി. ചുണ്ടെത്തെരിഞ്ഞുകെണ്ടിരുന്ന ഹവാന ചുരുട്ടും വിപ്ലവ ഗൗരവം ത്രസിച്ചു നിൽക്കുന്ന താടിയുമായി ലാറ്റിൻ അമേരിക്കയുടെ ചരിത്രപദങ്ങളിൽ നാലുപതിറ്റാണ്ട്​ നിറഞ്ഞു നിന്ന ഫിദൽ കാസ്​ട്രോ ചരിത്രമായി. പത്തൊമ്പതാം നൂറ്റാണ്ടിൽ സ്​പാനിഷ്​ നുകത്തിൽ നിന്ന്​ രാജ്യത്തി​​െൻറ മോചനം നേടുകയും ഇരുപതാം നൂറ്റാണ്ടിൽ നവ കൊളോണിയിസത്തെയും അമേരിക്കൻ സാമ്രാജ്യത്തെയും ധീരമായി അഭിമുഖീകരിച്ച വിപ്ലവ നായകനാണ്​ ഒാർമ്മയായത്​.

1926 ആഗസ്​റ്റ്​ 13 ക്യൂബയിലെ ​ഹോളോഗിൻ പ്രവിശ്യയിലെ മയാറിക്ക്​ സമീപം ബിറാനിലാണ്​ ഫിദൽ അലക്​സാൻ​ഡ്രോ കാസ്​ട്രോ റുസ്​ ജനിച്ചത്​. മാസിഡോണിയൻ യോദ്ധവിനെ പറ്റി സ്​കൂൾ പാഠപുസ്​തകത്തിൽ പഠിച്ചപ്പോൾ കാസ്​ട്രോ കൂട്ടിച്ചേർത്തതാണ്​ മധ്യനാമമായ അലക്​സാൻഡ്രോ. സ്​പെയിനിലെ ഗാലീഷ്യയിൽ നിന്ന്​ കുടിയേറി പാർത്ത കരിമ്പിൻ തോട്ടമുടമ ഏയ്​ഞ്ചൽ കാസ്​ട്രോയുടെയും ലീന ഗൊൺസാലസി​െൻറയും ഒമ്പതു മക്കളിൽ അഞ്ചാമനായിരുന്നു ഫിദൽ. 1945ൽ ഹവാനയിലെ ബെലൻജെസ്യൂട്ട്​ സ്​കൂളിൽ നിന്ന്​ ഹൈസ്​കൂൾ വിദ്യാഭ്യാസം. പിന്നീട്​ ഹവാന സർവ്വകലാശാലയിലെ ലോ സ്​കൂളിൽ ചേർന്നു. സർവ്വകലാശാല കാമ്പസിൽ നിന്നാണ്​ കമ്മ്യൂണിസത്തിലേക്ക്​ ആകർഷിക്കപ്പെടുന്നത്​. ക്യൂബൻ ചരിത്രത്തിലെ പ്രക്ഷുബ്​ധ കാലമായിരുന്നു അത്​.

1950 ൽ വക്കീൽ കുപ്പായമണിഞ്ഞതോടെ പാവങ്ങളെ സേവിക്കുകയെന്നത്​ ദൗത്യമായി സ്വീകരിച്ചു. ചുരുങ്ങിയ കാലം കൊണ്ട്​ ഫീസ്​ വാങ്ങാതെ പാവങ്ങളെ സഹായിക്കുന്ന വക്കീൽ എന്ന ഖ്യാതി നേടി. 1952 ൽ പ്രസിഡൻറ്​ കാർലോസ്​ പ്രിയോ ​സൊക്കറീസി​െൻറ സർക്കാറിനെ ​ജനറൽ ഫൂൽജൻഷ്യോ ബാറ്റിസ്​റ്റ സൈനിക അട്ടിമറിയിലുടെ പുറത്താക്കി.  ഭരണഘടന ലംഘിച്ചതിന്​ സ്വേച്​ഛാധിപതിയായ  ബാറ്റിസ്​റ്റക്കെതിരെ കാസ്​ട്രോ കോടതിയെ സമീപിച്ചു. എന്നാൽ ഹരജി കോടതി തള്ളി. നിയമത്തി​െൻറ വഴികളടഞ്ഞതോടെ കാസ്​ട്രോയും 165 പേരും ചേർന്ന്​ ഒാറിയൻറ്​ പ്രവിശ്യയിലെ മോൺകാദ പ്രവിശ്യയിൽ ആക്രമണം നടത്തി. ക്യൂബൻ ജനകീയ വിപ്ലവത്തി​െൻറ ആദ്യശംഖനാദം അതായിരുന്നു.

സാൻറിയാഗോയിലെ പട്ടാളക്കോട്ടക്ക്​ നേരെ വെടിയുണ്ടകൾ ചീറിപ്പാഞ്ഞു. പ​ക്ഷേ പരാജയമായിരുന്നു ഫലം പകുതിയോളം പേർ കൊല്ലപ്പെട്ടു. അവശേഷിച്ചവരെയും കൊണ്ട്​ സാൻറിയാഗോവിലെ സീയറ മലനിരകളിലേക്ക്​ രക്ഷപ്പെ​െട്ടങിലും വൈകാതെ പിടിക്കപ്പെട്ടു. കാസ്​ട്രോയും അനിയൻ റൗൾ കാസ്​ട്രേയും ജയിലിലായി. 1953ൽ വിചാരണ തുടങ്ങി. ഇൗ വിചാരണക്കിടെയാണ്​ ‘ചരിത്രം എന്നെ കുറ്റക്കാരനല്ലെന്ന്​ വിധിക്കും’ എന്ന വിഖ്യാത പ്രസംഗം ഫിദൽ കാസ്​ട്രോ നടത്തിയത്​. അതാണ്​ ക്യൂബൻ വിപളവത്തി​െൻറ മാനിഫെസ്​റ്റോ എന്നുപറയാം. ‘‘1957 എന്നൊരു വർഷമുണ്ടെങ്കിൽ ഒന്നുകിൽ ഞങ്ങൾ ക്യൂബയിലെ അധികാരം പിടിച്ചെടുക്കും. അല്ലെങ്കിൽ അതിനായുള്ള പോരാട്ടത്തിൽ മരിക്കും' എന്നുപറഞ്ഞാണ്​ ആ പ്രസംഗം കാസ്​ട്രോ ഉപസംഹരിച്ചത്​.

ദീർഘകാല തടവ്​ശിക്ഷക്ക്​ വിധിക്കപ്പെട്ട അദ്ദേഹം രണ്ടു വർഷത്തിനു ശേഷം ജയിൽ മോചിതനായി. കൂട്ടുകാ​രോടൊപ്പം മെക്​സി​ക്കോയിലേക്ക്​ പോയ അ​േദഹം ബാറ്റിസ്​റ്റ ഭരണകൂടത്തിനെതിരെ പ്രചരണം നടത്തുകയും ഫണ്ട്​ ശേഖരിക്കുകയും ചെയ്​തു. ‘ഗ്രാൻമ’ എന്ന ചെറിയൊരു കപ്പൽ വിലക്കെടുത്ത്​ സമാനഹൃദയരായ ചെറുപ്പക്കാർ​െക്കാപ്പം ക്യൂബയിലെത്തി . ഇൗ സംഘത്തിൽ ഡോക്​ടർ എന്ന നിലയിൽ ചെ ഗുവേരയും ഉണ്ടായിരുന്നു. എന്നാൽ ഇൗ പടയോട്ടത്തെ ബാറ്റിസ്​റ്റ സൈന്യം പാടെ നശിപ്പിച്ചു. ചിതറിപ്പോയ പോരാളികൾക്കിടെയിൽ നിന്ന്​ 12 പേരെ സംഘടിപ്പിച്ച്​ കാസ്​ട്രോ ഗറില്ലാ സമരമാരംഭിച്ചു.

ഗ്രാൻമ പടയോട്ടത്തിൽ നിന്നും രക്ഷപ്പെട്ട ചെ ഗുവേര, കാമിലോസിയെൻ ഫ്യൂഗോസും റൗൾ കാസ്​ട്രോയും മറ്റും സമാന ഗറില്ലാ ഗ്രൂപ്പുകളെ സംഘടിപ്പിച്ചിരുന്നു. ഇൗ സൈന്യം ക്യൂബയുടെ മല​മ്പ്രദേശങ്ങളിലേക്ക്​ രക്ഷപ്പെട്ട്​ മൂന്നു വർഷത്തോളം അവിടെ ഗറില്ലാ യുദ്ധ മുറകൾ പരിശീലിച്ചു. ബാറ്റിസ്​റ്റ ഭരണകൂടത്തിനെതിരെ പോരാടിയും രാഷ്​ട്രീയ പ്രചാരണം നടത്തിയും മുന്നേറി.  ‘സായുധ സമരം വിഡ്​ഢിത്തമാണെന്ന്​’ പറഞ്ഞ ക്യൂബൻ കമ്മ്യൂണിസ്​റ്റ്​ പാർട്ടി സംഘടനകളെ പോലും സ്വാധീനിക്കാൻ കാസ്​ട്രോയുടെ ‘‘ജൂലൈ 26 പ്രസ്ഥാനത്തിന്​’’ കഴിഞ്ഞു.

1958  ഡിസംബറിൽ കാസ്​ട്രോയുടെ ആഹ്വാനമനുസരിച്ച്​ ക്യൂബയിലെ തൊഴിലാളി വർഗമൊന്നാകെ പണിമുടക്കി. ഒരു മാസം നീണ്ടു നിന്ന പണിമുടക്കി​െൻറ അന്ത്യത്തിൽ കാസ്​ട്രോവി​െൻറ സൈന്യം ഹവാനയിലേക്ക്​ മാർച്ച്​ ചെയ്​തു. ബാറ്റിസ്​ത സൈന്യത്തിൽ നിന്ന്​ പിടിച്ചെടുത്ത ടാങ്കുകളുമായാണ്​ മുന്നേറിയത്​. ബാറ്റിസ്​റ്റ അമേരിക്കൻ സഹായത്തോടെ ഹവാനയിൽ നിന്ന്​ ഒളിച്ചോടി.

ക്യൂബയിൽ ചുവപ്പൻ പ്രഭാതമുണർന്നു. 1959 ജനുവരി ഒന്നിന്​ കാസ്​ട്രോ അധികാരമേറ്റു.  1961 ൽ കാസ്​ട്രോ ക്യൂബയെ മാർക്​സിസ്​റ്റ്​ –ലെനിനിസ്​റ്റ്​ രാഷ്​ട്രമായി പ്രഖ്യാപിച്ചു.  1961 ലെ കാർഷിക പരിഷ്​കരണം, അമേരിക്കൻ വ്യോമാക്രമണം, അതിനു ശേഷമുണ്ടായ ബേ ഒാഫ്​ പിഗ്​ ആക്രമണം എന്നിവ കഴിയുന്നതു വരെ ക്യൂബയെ ഒരു കമ്മ്യൂണിസ്​റ്റ്​ രാജ്യമായി കമ്മ്യൂണിസ്​റ്റ്​ വൻ ശക്തികൾ തന്നെ കരുതിയിരുന്നില്ല. അമേരിക്കൻ പ്രസിഡന്റ് ജോൺ.എഫ്.കെന്നഡിയുടെ പിന്തുണയോടെ നടത്തിയ ബേ ഒാഫ്​ പിഗ്​ ആക്രമണത്തെ ബാഹ്യശക്തികളുടെ സഹായം കൂടാതെ തോൽപ്പിക്കാൻ കഴിഞ്ഞതോടെയാണ്​ കാസ്​ട്രോ സോവിയറ്റ്​ യൂനിയ​െൻറ ശ്രദ്ധയിൽ പെടുന്നത്​. താൻ കമ്മ്യൂണിസ്​റ്റ്​ ​ലോകക്രമത്തി​െൻറ വക്താവാണെന്ന്​ കാസ്​ട്രോ ആവർത്തിച്ചത്​ പ്രഖ്യാപിച്ചതും അക്കാലത്തു തന്നെ. തുടർന്ന്​ ക്യൂബയിൽ പ്രതിരോധത്തിനായി റഷ്യൻ മിസൈലുകൾ സ്ഥാപിക്കപ്പെട്ടു.

എന്നാൽ ക്യൂബൻ കമ്മ്യൂണിസം അതി​െൻറ വ്യക്തിത്വവും സ്വാതന്ത്ര്യവും ഇതുവരെയും നിലനിർത്തി. കമ്മ്യൂണിസ്​റ്റ്​ ചേരിയിലെ രാജ്യമായല്ല, ചേരിചേരാ പ്രസ്ഥാനത്തി​െൻറ വക്താവായാണ്​ ക്യൂബ സ്വയം കണ്ടത്​. റഷ്യൻ പക്ഷപാതികളായ  കമ്മ്യൂണിസ്​റ്റ്​ പാർട്ടി നേതൃത്വം ഒരിക്കൽ കൂടി അട്ടിമറിക്ക്​ ശ്രമിച്ചപ്പോൾ അട്ടിമറിക്കാരെ മുഴുവൻ അറസ്​റ്റു ചെയ്യുകയും ക്യൂബൻ കമ്മ്യൂണിസ്​റ്റ്​ പാർട്ടി പുതുതായി രൂപവത്​കരിക്കുകയും ചെയ്​തു.

റഷ്യൻ , ചൈനീസ്​ കമ്മ്യൂണിസ്​റ്റ്​ ചേരികളിൽ ക്യൂബ ചേർന്നില്ല. ഇന്ത്യയിലും മറ്റും കമ്മ്യൂണിസ്​റ്റ്​ പാർട്ടികൾ പിളർന്നപ്പോൾ രണ്ട്​ പാർട്ടികളെയും അംഗീകരിച്ചു. ലോകത്തെങ്ങും പൊരുതുന്ന സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിൽ കലവറയില്ലാത്ത പിന്തുണ നൽകി. സാമ്രാജിത്വത്തിനെതിരായ സമരത്തിൽ മറ്റു കൊച്ചുരാഷ്​ട്രങ്ങളെ സഹായിക്കുന്ന ക്യൂബ ആദർശപരമായ പരിശുദ്ധി നിലനിർത്തി. ഒരു രാഷ്​ട്രമെന്ന നിലയിൽ സ്വയം പര്യാപ്​തത നേടാനും ശ്രമിച്ചു. ഒാരോ കമ്മ്യൂണിസ്​റ്റ്​ പ്രവർത്തകനും ‘‘വിപളവ മാതൃക’യായിരിക്കണമെന്നതായിരുന്നു കാസ്​ട്രോയുടെ ആഹ്വാനം.

കാസ്​ട്രോയുടെ ധീരമായ നേതൃത്വമാണ്​ ദ്വീപ്​ രാഷ്​ട്രമായ ക്യൂബയെ ലോക രാഷ്​ട്രങ്ങളുടെ ശ്രദ്ധാകേന്ദ്രമാക്കിയത്​. ഹവാനയിലെ അമേരിക്കൻ കോൺസുലേറ്റിന്​ മുന്നിൽ ഒരു വലിയ സൈൻ ബോർഡുണ്ട്​  'മിസ്​റ്റർ യാങ്കീ  ഞങ്ങൾ നിന്നെ പേടിക്കുന്നില്ല​’- നിർഭയമായ നിലപാടുകളുടെ ക്യൂബയെ ലോക രാജ്യങ്ങളുടെ മുൻനിരയിൽ നിർത്തി ആ യുഗം അസ്​തമിച്ചിരിക്കുകയാണ്​.

 

Tags:    
News Summary - End of an Era

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.