വാഷിങ്ടണ്‍: കോവിഡ് വൈറസിൻെറ ഉറവിടം വുഹാനിലെ ലബോറട്ടറിയാണ് എന്നതിന് കൂടുതൽ തെളിവുകളുണ്ടെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. കോവിഡ് ആരംഭിച്ചത് അവിടെ നിന്നാണ് എന്നതിന് ധാരാളം തെളിവുകളുണ്ടെന്ന് എ.ബി.സി ചാനൽ പരിപാടിയില്‍ പോംപിയോ പറഞ്ഞു. െവെറസ് വ്യാപനത്തെ ചൈന കൈകാര്യം ചെയ്ത രീതിയെ വിമര്‍ശിച്ച പോംപിയോ പക്ഷേ വൈറസ് മനഃപ്പൂര്‍വം പുറത്തുവിട്ടതാണോ എന്നത് പറയാന്‍ വിസമ്മതിച്ചു.
കോവിഡിൻെറ ഉറവിടം വുഹാനിലെ ലാബാണെന്ന് യു.എസ് പ്രസിഡൻറ് ഡോണാള്‍ഡ് ട്രംപും ആരോപിച്ചിരുന്നു. ഇതിനുള്ള തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും അത് ഇപ്പോള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. സുപ്രധാന വിവരങ്ങള്‍ മറച്ചുവെച്ച ചൈനക്കാണ് വൈറസ് വ്യാപനത്തില്‍ ഉത്തരവാദിത്വമെന്നും ട്രംപ് ആരോപിച്ചിരുന്നു.
വൈറസ് പരീക്ഷണശാലയിൽ നിന്ന് പുറത്തുവിട്ടതാണോ എന്നറിയാൻ അമേരിക്ക ചാരസംഘടനകളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വാര്‍ത്തകളുണ്ട്. കോവിഡ് വൈറസ് മനുഷ്യനിര്‍മിതമോ ജനിതകമാറ്റം വരുത്തിയതോ അല്ലെന്ന് യു.എസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോർട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.