വാഷിങ്ടണ്‍: യു.എന്‍ കാലാവസ്ഥ ഉച്ചകോടിയില്‍ ലോകനേതാക്കള്‍ക്ക് മുന്നില്‍ നിലപാട് വ്യ ക്തമാക്കി വാര്‍ത്തകളില്‍ ഇടംനേടിയ പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുംബര്‍ഗ് സമൂഹ മാ ധ്യമങ്ങളില്‍ താരമാവുന്നു. ഉച്ചകോടിക്ക് എത്തിയ യു.എസ് പ്രസിഡൻറ് ട്രംപിനു നേരെ ഗ്രെറ് റ കടുപ്പിച്ച് നോക്കിയതാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായത്. ഉച്ചകോടിക്കായി ട്രംപ് എ താനും മിനിറ്റുകള്‍ മാത്രമേ സമ്മേളനവേദിയില്‍ ചെലവഴിച്ചുള്ളു. ട്രംപ് കടന്നുവരുമ്പോള്‍ പിന്നിലായി നിന്ന ഗ്രെറ്റയുടെ തുറിച്ചുനോട്ടം കാമറയില്‍ പതിഞ്ഞു. ഇത് സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നു.
അതിനിടെ, യു.എന്‍ കാലാവസ്ഥ ഉച്ചകോടിയില്‍ നടത്തിയ വൈകാരിക പ്രസംഗത്തിെൻറ വിഡിയോ പങ്കുവെച്ചുകൊണ്ട് നടത്തിയ ട്വീറ്റിൽ ഗ്രെറ്റയെ ട്രംപ് പരിഹസിച്ചു. വളരെ സന്തോഷവതിയായി കാണപ്പെടുന്ന ഈ പെണ്‍കുട്ടിക്ക് ശോഭനവും മനോഹരവുമായ ഭാവി ആശംസിക്കുന്നു -എന്നായിരുന്നു ട്വീറ്റ്. വിഡിയോയില്‍ വിതുമ്പലോളമെത്തുന്ന ഭാവത്തോടെയാണ് ഗ്രെറ്റ പരിസ്ഥിതി വിഷയത്തിലെ ലോക നേതാക്കളുടെ ഇടപെടലുകള്‍ക്കെതിരെ ആഞ്ഞടിച്ചത്. ഇതാണ് ട്രംപിെൻറ വിമര്‍ശനത്തിനാധാരം.
ആഗോളതാപനത്തിനിടയാക്കുന്ന ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനത്തെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട ലോകനേതാക്കൾ തെൻറ തലമുറയെ വഞ്ചിക്കുകയായിരുന്നെന്ന് ഉച്ചകോടിയില്‍ ഈ പെൺകുട്ടി പറഞ്ഞു. സ്കൂളിൽ പഠിക്കേണ്ട തന്നെ ഈ വേദിയിലെത്തിച്ചതും ഇൗ നിലപാടാണെന്നും അവൾ കുറ്റപ്പെടുത്തി. കാലാവസ്ഥ വിഷയത്തില്‍ ശക്തമായ നടപടിയെടുക്കേണ്ടതിെൻറ ആവശ്യകത ട്രംപിനെ ബോധ്യപ്പെടുത്താന്‍ കഴിയുമെന്ന് കരുതുന്നില്ലെന്ന് മുമ്പ് ന്യൂയോര്‍ക്കിലെത്തിയ ഗ്രെറ്റ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.