വാഷിങ്ടൺ: അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്.ബി.െഎയുടെ ജീവനക്കാരി സിറിയയിലെത്തി െഎ.എസ് ഭീകരനെ വിവാഹം ചെയ്തു. 2014ൽ നടന്ന വിവാഹ വാർത്ത സി.എൻ.എൻ ആണ് പുറത്തുവിട്ടത്. ജർമൻകാരനായ ഡെനിസ് കുസ്പെർട്ടിനെയാണ് എഫ്.ബി.െഎയുടെ പരിഭാഷകയായി ജോലിനോക്കിയിരുന്ന ഡാനിയേല ഗ്രീനെ വിവാഹംചെയ്തത്.
കുസ്പെർട്ടിനെക്കുറിച്ച് അന്വേഷണം നടത്താൻ ഡാനിയേലയെയാണ് ഏൽപിച്ചിരുന്നത്. അബു തൽഹ അൽ-അൽമാനിയെന്നാണ് കുസ്പെർട്ട് അറിയപ്പെടുന്നത്. 2011ലാണ് ജർമൻ വംശജയായ ഡാനിയേല ഗ്രീനെ എഫ്.ബി.െഎയിൽ പരിഭാഷകയായി കരാർ അടിസ്ഥാനത്തിൽ ജോലിക്കു കയറിയത്. തുടർന്ന് 2014 ജനുവരിയിൽ ഡെട്രോയിറ്റിലെ ഓഫിസിൽ ജോലിചെയ്യവെയാണ് കുസ്പെർട്ടിനെക്കുറിച്ച് അന്വേഷിക്കാനുള്ള ചുമതല ലഭിക്കുന്നത്.
2014 ജൂണ്‍ 11ന് കുടുംബത്തെ കാണാനെന്ന പേരിൽ ഗ്രീനെ ഇസ്തംബൂളിലേക്കു വിമാനം കയറി. തുടർന്ന് സിറിയയിലെത്തി കുസ്പെർട്ടിനെ വിവാഹം കഴിക്കുകയായിരുന്നുവെന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു. എന്നാൽ, കുറച്ചുനാളുകൾ കഴിഞ്ഞതോടെ കുറ്റബോധം തോന്നിയ ഗ്രീനെ സിറിയയിൽനിന്നു രക്ഷപ്പെട്ട് യു.എസിലെത്തി. അതേവർഷം ആഗസ്റ്റ് എട്ടിന് ഇവരെ യു.എസിൽ അറസ്റ്റ്ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.