വാഷിങ്ടൺ: യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടലുണ്ടായതായ ആരോപണത്തിൽ അന്വേഷണം നടക്കുന്നതായി എഫ്.ബി.െഎ മേധാവി ജയിംസ് കോമി സ്ഥിരീകരിച്ചു. കോൺഗ്രസ് കമ്മിറ്റിക്ക് മുമ്പാകെ വിസ്തരിക്കവെയാണ് ഇക്കാര്യം കോമി സ്ഥിരീകരിച്ചത്. നടന്നുകൊണ്ടിരിക്കുന്ന അന്വേഷണങ്ങളെ സംബന്ധിച്ച്എ എഫ്.ബി.െഎ വെളിപ്പെടുത്തുന്നത് അപൂർവമാണെന്നും എന്നാൽ, െപാതുജന താൽപര്യം പരിഗണിച്ചാണ് ഇക്കാര്യം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ട്രംപിെൻറ തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗവുമായി റഷ്യക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യം പരിശോധിക്കുന്നുണ്ട്. കാമ്പയിൻ ഏകോപിപ്പിക്കുന്നതിന് റഷ്യൻ സഹായം ലഭിച്ചോ എന്നതും അന്വേഷണത്തിെൻറ പരിധിയിലുണ്ട്.
എന്നാൽ, എപ്പോഴാണ് അന്വേഷണം പൂർത്തിയാവുകയെന്ന് പറയാനാവില്ല ^അദ്ദേഹം പറഞ്ഞു. അതേസമയം, ഒബാമ ട്രംപിെൻറ ഫോൺ ചോർത്താൻ നിർദേശിച്ചിരുന്നോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി. യു.എസ് പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ സ്വാധീനിച്ചതായ റിപ്പോർട്ടുകൾ റഷ്യയും തള്ളിയിട്ടുണ്ട്.
റിപ്പബ്ലിക്കൻ സെനറ്ററായ ഡേവിൻ ന്യൂൻസും ഡെമോക്രാറ്റായ ആഡം സ്കിഫുമാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. കമ്മിറ്റി നാഷനൽ സെക്യൂരിറ്റി ഏജൻസി (എൻ.എസ്.എ) ചീഫ് അഡ്മിറൽ മൈക് റോേജഴ്സിെൻറയും മൊഴിയെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.