വാഷിങ്ടൺ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ മരുമകനും ഉപദേഷ്ടാവുമായ ജാരദ് കുഷ്നർക്ക് അമേരിക്കയിലെ റഷ്യൻ അംബാസഡറുമായി ബന്ധമുണ്ടായിരുന്നെന്ന് എഫ്.ബി.െഎ. ട്രംപിെൻറ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് റഷ്യൻസർക്കാറിെൻറ പിന്തുണയുണ്ടായിരുെന്നന്ന സംഭവത്തിൽ എഫ്.ബി.െഎ അന്വേഷണം നടക്കുന്നതിനിടെയാണ് കുഷ്നറുടെ റഷ്യൻബന്ധം പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞവർഷം ഏപ്രിലിനും നവംബറിനുമിടക്ക് കുഷ്നർ റഷ്യൻ അംബാസഡർ സെർജി കിസ്ല്യാകുമായി ഫോൺ സംഭാഷണം നടത്തിയതായാണ് എഫ്.ബി.െഎ കണ്ടെത്തിയത്.
മുൻ സുരക്ഷ ഉപദേഷ്ടാവ് മൈക്കൽ ഫ്ലിന്നിന് റഷ്യൻ ഉദ്യോഗസ്ഥരുമായുള്ള ബന്ധം അന്വേഷിക്കുന്നതിനിടെയാണ് കുഷ്നറുടെ ബന്ധവും എഫ്.ബി.െഎയുടെ ശ്രദ്ധയിൽെപടുന്നത്. കുഷ്നറുടെ ബന്ധം അന്വേഷണപരിധിയിൽ വരുന്നുണ്ടെങ്കിലും അദ്ദേഹം പ്രധാനലക്ഷ്യമല്ലെന്ന് എഫ്.ബി.െഎ അറിയിച്ചു.
അതേസമയം, ഇത്തരത്തിൽ ഫോൺകോളുകൾ നടന്നതായി ഒാർമയില്ലെന്നാണ് കുഷ്നറുടെ നിലപാട്. ‘‘അക്കാലത്ത് കുഷ്നർ ആയിരക്കണക്കിന് ഫോൺസംഭാഷണങ്ങൾ നടത്തിയിട്ടുണ്ടാവും. അതിൽ റഷ്യൻ അംബാസഡറുമായി സംസാരിച്ചതായി അദ്ദേഹത്തിന് ഒാർമയില്ല. എഫ്.ബി.െഎ അതിെൻറ വിവരങ്ങൾ നൽകിയാൽ പരിശോധിക്കാൻ ഒരുക്കമാണ്’’ -കുഷ്നറുടെ അറ്റോണി ജാമി ഗോർലിക് പറഞ്ഞു. കഴിഞ്ഞവർഷം ഏപ്രിലിൽ കുഷ്നർ കൂടി പെങ്കടുത്ത ട്രംപിെൻറ പ്രചാരണപരിപാടിയിലും റഷ്യൻ അംബാസഡർ സംബന്ധിച്ചിരുന്നു. എന്നാൽ, കുഷ്നറും കിസ്ല്യാകും തമമിൽ മറ്റു ബന്ധങ്ങളൊന്നുമില്ലെന്നാണ് വൈറ്റ്ഹൗസ് നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.